പിണങ്ങോട് ജി.യു.പി.സ്കൂളിൽ കെട്ടിട ഉദ്ഘാടനവും പാചകപ്പുര ഉദ്ഘാടനവും നാളെ കൽപ്പറ്റ:

പിണങ്ങോട് ജി.യു.പി.സ്കൂളിൽ കെട്ടിട ഉദ്ഘാടനം ഉൾപ്പടെ വിവിധ പരിപാടികൾ നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവ്വഹിക്കും.

പാചകപ്പുര ,ഫർണ്ണിച്ചർ എന്നിവയുടെ ഉദ്ഘാടനം ടി. സിദ്ദീഖ് എം.എൽ.എ.യും നവീകരിച്ച പാർക്ക് ഉദ്ഘാടനം മുൻ എം.എൽ.എ. സി.കെ. ശശീന്ദ്രനും
പൊതു വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച രണ്ട് കോടി രൂപ ഉപയോഗിച്ച് നവീകരിച്ച പ്രീ പ്രൈമറി കെട്ടിടം പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനസ് റോസ്ന സ്റ്റെഫിയും നിർവ്വഹിക്കും. 118 വർഷത്തെ ചരിത്രമുള്ള സ്കൂളിൻ്റെ വികസന വഴിയിലെ ഏറ്റവും വലിയ പരിപാടിയാണിതെന്ന്
ഹെഡ്മാസ്റ്റർ എം. ജോർജ്, പി ടി എ . പ്രസിഡണ്ട് കെ.ജറീഷ്, എന്നിവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അബ്ദുൽ ജലീൽ മാർ ഗ്രീഗോറിയോസ് യാക്കോബായ ദേവാലയത്തിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു
Next post അഡ്വ: ജോഷി സിറിയക് അനുസ്മരണവും പുരസ്ക്കാര ദാനവും ഡിസംബർ 31 ന്
Close

Thank you for visiting Malayalanad.in