വെള്ളമുണ്ടഃ ജനപ്രതിനിധി എന്ന നിലക്ക് ക്ഷേമവഴിയിലെ രണ്ട് വർഷങ്ങൾ പിന്നിട്ടതിന്റെ ഭാഗമായി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ക്ഷേമോത്സവം’ മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ ജനുവരി ഒന്നിന് ഉദ്‌ഘാടനം ചെയ്യും.
ജനുവരി ഒന്ന് മുതൽ തുടങ്ങി ഒരാഴ്ച നീണ്ടു നിൽക്കുന്ന വിപുലമായ വാർഷിക പരിപാടികളാണ് ‘ക്ഷേമോത്സവം’ത്തിന്റെ ഭാഗമായി നടക്കുന്നത്.
ഉദ്‌ഘാടന സമ്മേളനം (വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയം), വയനാട്@2030 എന്ന വിഷയത്തിലുള്ള ടേബിൾ ടോക്ക് (മാനന്തവാടി), ഗോത്രായനം ട്രൈബൽ എക്സിബിഷൻ(സുൽത്താൻ ബത്തേരി) ലഹരി വിരുദ്ധ കോൺക്ലേവ്(ദ്വാരക), ആയോധന കലകളുടെ പ്രദർശനം(കൽപ്പറ്റ),വിദ്യാർത്ഥികൾകൾക്കായുള്ള സർഗദിനം(പനമരം ),പരിസ്ഥിതി സെമിനാർ(വെള്ളമുണ്ട എട്ടേനാൽ) എന്നിങ്ങനെ ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി വാർഷികാനുബന്ധ പരിപാടികൾ ക്രമീകരിച്ചിട്ടുണ്ട്.
ക്ഷേമോത്സവത്തോടനുബന്ധി ച്ച് സമൂഹത്തിലെ വിവിധ മേഖലകളിൽ നിസ്തുലമായ സേവനം ചെയ്ത ആളുകളെ ആദരിക്കുന്നുണ്ട്. അരലക്ഷത്തോളം രൂപ വരുന്ന പണിപ്പുരകുടിനീർ സമർപ്പണവും അതോടൊപ്പം ലൈബ്രറി ചട്ടി വിതരണവും നടക്കും. പൊതുജനങ്ങൾക്കായി ലക്കി ഡ്രൊ ബോക്സും ഒരുക്കിയിട്ടുണ്ട്.
ജനപ്രതിനിധി എന്ന നിലക്ക് കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തനങ്ങളുടെ അവലോകനവും തുടർ വികസനത്തിനുള്ള സമഗ്ര ആലോചനകൾ രൂപപെടുത്താനുമാണ് ‘ക്ഷേമോത്സവം’ സംഘടിപ്പിക്കുന്നതെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...