
വയനാട് ജില്ലാ ക്ഷീര സംഗമം 21 മുതൽ മീനങ്ങാടിയിൽ
21- മുതൽ മീനങ്ങാടിയിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വയനാട്ടിലെ ക്ഷീരമേഖലയുടെ സാദ്ധ്യതകളും അഭിമുഖീകരിക്കുന്ന വെല്ലുവിളികളും ചർച്ചചെയ്യപ്പെടുന്നതിനും പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനും പുതുതലമുറയെ ക്ഷീരമേഖലയിലേക്ക് ആകർഷിക്കുന്നതിനും ഭക്ഷ്യസുരക്ഷയും, പോഷകസുരക്ഷയും ഉറപ്പുവരുത്തുന്നതുവഴി ഗ്രാമീണ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് പരിപാടി നടത്തുന്നത്.
ക്ഷീര വികസന വകുപ്പിന്റെയും വയനാട് ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടേയും സംയുക്താഭിമുഖ്യത്തിൽ മീനങ്ങാടി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ വയനാട്ടിലെ മുഴുവൻ ക്ഷീര കർഷകരെയും പങ്കെടുപ്പിച്ച് ഡിസംബർ 21 മുതൽ 23 വരെയാണ് മീനങ്ങാടിയിൽ വെച്ച് വയനാട് ജില്ലാ ക്ഷീരകർഷക സംഗമം നടത്തുനത് .
21 ന് വൈകിട്ട് 4 മണിക്ക് വിളംബര ജാഥയോടു കൂടി ആരംഭിക്കുന്ന ക്ഷീര സംഗമത്തിൽ 22- ന് രാവിലെ 8 മണിക്ക് ചൂതുപാറയിൽ വെച്ച് കന്നുകാലി പ്രദർശനവും 10 മണിക്ക് ക്ഷീര സംഘം പ്രസിഡണ്ട്, സെക്രട്ടറി, ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവർക്കുള്ള “അതിജീവനം ആത്മ വിശ്വാസത്തിലൂടെ എന്ന വിഷയത്തിൽ അഡ്വ. ദിനേശ് വാര്യർ നടത്തുന്ന മോട്ടിവേഷൻ ക്ലാസ്സ്, തുടർന്ന് ഡയറി ക്വിസ്സ്, വിവിധ ക്കുന്നതാണ്. തത്സമയ മത്സരങ്ങൾ എന്നിവ ഉണ്ടായിരി
23 ന് രാവിലെ 9.30 ന് മീനങ്ങാടി സെന്റ് മേരീസ് സൂനോറോ ചർച്ച് ആഡിറ്റോ റിയത്തിൽ ആരംഭിക്കുന്ന ക്ഷീരകർഷക സെമിനാറിൽ ഡോ.ഷൺമുഖവേൽ “കന്നു കാലികളിലെ രോഗങ്ങളും പരിഹാരമാർഗ്ഗങ്ങളും” എന്ന വിഷയത്തിൽ ക്ലാസ്സെടുക്കും.
സമാപന സമ്മേളനം ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി രാവിലെ 11.30 ന് ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ജില്ലയിലെ എം.എൽ.എ.മാരായ .ഐ.സി.ബാലകൃഷ്ണൻ, അഡ്വ. ടി സിദ്ധിഖ്, ഒ.ആർ. കേളു, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അസൈനാർ, മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ.വിനയൻ, മിൽമ ചെയർമാൻ കെ.എസ്.മണി, ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ, ക്ഷീര വികസന വകുപ്പ് ഡയറക്ടർ .ഡോ.എ.കൗശികൻ ഐ.എ.എസ്. തുടങ്ങിയവർ പങ്കെടുക്കുന്ന ചടങ്ങിൽ ജില്ലയിലെ മികച്ച ക്ഷീര കർഷകർ, യുവ കർഷകൻ, മികച്ച ഗുണനിലവാരം പുലർത്തുന്ന സംഘങ്ങൾ തുടങ്ങിയവരെ ആദരിക്കുന്നുണ്ടെന്ന് മീനങ്ങാടി ക്ഷീരസംഘം പ്രസിഡണ്ട് പി.പി. ജയൻ, സെക്രട്ടറി കെ ബി.മാത്യു ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കെ. .ഉഷാദേവി, എന്നിവർ അറിയിച്ചു.