ആയുര്‍വേദം എല്ലാ രാജ്യങ്ങളിലുമെത്തിക്കാന്‍ ആഗോള പ്രചാരണം നടത്തും

പനാജി: ആയുര്‍വേദത്തെ എല്ലാ ലോകരാജ്യങ്ങളുലുമെത്തിക്കാന്‍ ആഗോളതലത്തില്‍ പ്രചാരണം നടത്താന്‍ തീരുമാനം. 2025 ലേക്ക് നൂറിലേറെ രാജ്യങ്ങളില്‍ പങ്കാളികളുടെ പിന്തുണയോടെ ആയുര്‍വേദത്തെ അംഗീകൃത ചികിത്സാ സമ്പ്രദായമാക്കാന്‍ ഒന്‍പതാമത് ആയുര്‍വേദ കോണ്‍ഗ്രസ്സിനോടനുബന്ധിച്ചു നടന്ന അന്താരാഷ്ട്ര പ്രതിനിധി സഭയാണ് പ്രചാരണത്തിനു തീരുമാനിച്ചത്.
സമ്മേളനത്തിലെ മുഖ്യ സഭകളിലൊന്നായ അന്തര്‍ദ്ദേശീയ പ്രതിനിധി സമ്മേളനത്തില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള സംസാരിച്ചു. 53 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു. പ്രധാന രാജ്യങ്ങളിലെ റഗുലേറ്ററി സംവിധാനത്തിനു കീഴില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തുന്നതിന് പ്രാധാന്യം നല്‍കിയാകും പ്രചാരണമെന്ന് ആയുര്‍വേദ കോണ്‍ഗ്രസ് സ്ഥാപക ട്രസ്റ്റി എ.ജയകുമാര്‍ പറഞ്ഞു.
മനുഷ്യ സമൂഹത്തിനാകെ ആയുര്‍വേദത്തിന്‍റെ പ്രയോജനം ലഭ്യമാക്കുകയാണ് മുഖ്യലക്ഷ്യമെന്ന് ശ്രീ ജയകുമാര്‍ വ്യക്തമാക്കി. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു രാജ്യങ്ങളിലെങ്കിലും അംഗീകൃത സമ്പരദായമാക്കുകയാണ് ആദ്യപടി. അതിനു പലരാജ്യങ്ങിലും റഗുലേറ്ററി പ്രോട്ടോക്കോളില്‍ മാറ്റങ്ങള്‍ ആവശ്യമാണ്. കേന്ദ്ര ആയുഷ് മന്ത്രാലയമടക്കം എല്ലാ പങ്കാളികളുടെയും പിന്തുണയോടെ അതിന് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഈ ലക്ഷ്യം കൈവരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കുമെന്ന് വിശ്വാസമുണ്ട്. പ്രചാരണത്തെ പിന്തുണയ്ക്കുമെന്ന് ആയുഷ് സെക്രട്ടറി ശ്രീ രാജേഷ് കൊട്ടേച്ച പ്രതിനിധി സഭയില്‍ നടത്തിയ പ്രഖ്യാപനം പ്രചോദനം നല്‍കുന്നതാണെന്നും ജയകുമാര്‍ പറഞ്ഞു. പങ്കാളികളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നതിനും പ്രചാരണം മുന്നോട്ടു കൊണ്ടുപോകുന്നതിനും പ്രതിനിധി സഭ സ്ഥിരം സംവിധാനമായി പ്രവര്‍ത്തിക്കും.
അന്താരാഷ്ട്ര പ്രതിനിധികളുടെ വന്‍തോതിലുള്ള പങ്കാളിത്തംകൊണ്ടു സവിശേഷമായ സമ്മേളനമാണ് ഇത്തവണത്തെ ആയുര്‍വേദ കോണ്‍ഗ്രസ്. ആയുര്‍വേദത്തിന് സമഗ്ര ചികിത്സാ സമ്പ്രദായമെന്ന നിലയില്‍ ആഗോളതലത്തില്‍ ലഭിക്കുന്ന അംഗീകാരത്തിന്‍റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്കൂട്ടറിൽ കാറിടിച്ച് ആലപ്പുഴ ഡി സി സി ജനറൽ സെക്രട്ടറിക്ക് ദാരുണാന്ത്യം
Next post പഴേരി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നാലാമത് ചമൽക്കാരം (വീട്ടുമുറ്റത്തൊരു പുസ്തക ചർച്ച) സംഘടിപ്പിച്ചു
Close

Thank you for visiting Malayalanad.in