ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും ലിങ്കൺ യൂണിവേഴ്സിറ്റി മലേഷ്യയും ധാരണാ പത്രത്തിൽ ഒപ്പുവെച്ചു

മേപ്പാടി: ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ സ്ഥാപകൻ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും മലേഷ്യ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ലിങ്കൺ യൂണിവേഴ്സിറ്റിയും സംയുക്തമായി വിവിധ നൂതന തൊഴിലധിഷ്ഠിത കോഴ്സുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങിൽ ചെയർമാൻ ഡോ ആസാദ് മൂപ്പന്റെ സാന്നിധ്യത്തിൽ ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിന് വേണ്ടി ഡീൻ ഡോ ഗോപകുമാരൻ കർത്ത, ലിങ്കൺ യൂണിവേഴ്സിറ്റി വൈസ് ചാൻസ്ലർ ഡോ. അമിയ ഭൗമിക് എന്നിവർ ധാരണാ പത്രത്തിൽ ഒപ്പുവെച്ചു.
സ്റ്റെം സെൽ & റീജനറേറ്റീവ് മെഡിസിൻ, ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ,ബയോ മെറ്റീരിയൽ സയൻസും മെഡിക്കൽ ഉപകരണ വികസനവും, ബയോ മെറ്റീരിയൽ സയൻസ് & ടിഷ്യൂ എഞ്ചിനീയറിംഗ്/3-ഡി ബയോ പ്രിന്റിംഗ് തുടങ്ങിയ ഒരു വർഷത്തെ പി ജി ഡിപ്ലോമ കോഴ്സുകളും ബയോമെഡിക്കൽ റിസർച്ച് ഫോർ ഹെൽത്ത് കെയർ സൊല്യൂഷൻസിലെ പിജി എംഎസ് (2 വർഷം) കോഴ്സും മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (2 വർഷം)പിഎച്ച്ഡി (3 വർഷം)ബയോ മെറ്റീരിയൽസ് സയൻസ് ആൻഡ് ഹെൽത്ത് കെയർ എഞ്ചിനീയറിംഗ്, ഡിജിറ്റൽ ഹെൽത്ത് ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ സർട്ടിഫിക്കറ്റ് കോഴ്സ് (6 മാസം) തുടങ്ങിയ വിവിധങ്ങളായ കോഴ്സുകളാണ് ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ ആരംഭിക്കുന്നത്.
ചടങ്ങിൽ ചെയർമാൻ ഡോ ആസാദ് മൂപ്പൻ, ലിങ്കൺ യൂണിവേഴ്സിറ്റി വൈസ് ചാൻസ്ലർ ഡോ. അമിയ ഭൗമിക്, ലിങ്കൺ യൂണിവേഴ്സിറ്റി സി ഇ ഒ ഡോ ജ്യോതിസ് കുമാർ, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റീ. യു. ബഷീർ, ഡീൻ ഡോ ഗോപകുമാരൻ കർത്താ, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ, നാക് കൺസൾറ്റന്റ് ഡോ. ജോസ് ജെയിംസ്, എ ജി എം ഡോ ഷാനവാസ് പള്ളിയാൽ എന്നിവർ സംസാരിച്ചു. കോഴ്സുകളുടെ കൂടുതൽ വിവരങ്ങൾക്ക് 8606077778 ൽ വിളിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കായിക ഉപകരണങ്ങൾക്കായി കൽപ്പറ്റയിൽ ഡെക്കൗട്ട് പ്രവർത്തനമാരംഭിച്ചു
Next post മടക്കിമല സര്‍വീസ് സഹകരണ ബാങ്ക് കോട്ടത്തറയില്‍ സ്ഥാപിച്ച എ ടി എം-സി ഡി എം മെഷീന്‍ ഉദ്ഘാടനം ചെയ്തു.
Close

Thank you for visiting Malayalanad.in