കോട്ടത്തറ: മടക്കിമല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കോട്ടത്തറ ശാഖയുടെ എ ടി എം-സി ഡി എം മെഷീന് ഉദ്ഘാടനം അഡ്വ. ടി സിദ്ദിഖ് എം എല്‍ എ നിര്‍വഹിച്ചു. സാധാരണക്കാരയ ഇടപാടുകാര്‍ക്ക് ആധുനിക ബാങ്കിങ്ങ് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ബാങ്കിന്റെ കോട്ടത്തറ ശാഖയില്‍ ഏത് ബാങ്കിന്റെ കാര്‍ഡ് ഉപയോഗിച്ചും പണം പിന്‍വലിക്കാനും പണം നിക്ഷേപിക്കാനും സാധിക്കുന്ന വിധത്തില്‍ എടിഎം /സിഡിഎം സൗകര്യം ഒരുക്കിയിരിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും, സാധാരണക്കാര്‍ ഏറ്റവും തിങ്ങിപ്പാര്‍ക്കുന്ന കോട്ടത്തറ പോലെയുള്ള പ്രദേശത്ത് ഇടപാടുകള്‍ നടത്താന്‍ ഏറ്റവും മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ ബാങ്കിന്റെ ഭരണസമിതിയെയും ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നതായും എം എല്‍ എ പറഞ്ഞു. ബാങ്ക് പ്രസിഡന്റ് അഡ്വ. എം ഡി വെങ്കിട സുബ്രഹ്മണ്യന് അധ്യക്ഷനായിരുന്നു. എ ടി എം കൗണ്ടറില്‍ നിന്നും ആദ്യമായി പണം പിന്‍വലിക്കുന്നതിന്റെ ഉദ്ഘാടനം കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി റെനീഷ് നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് മുഹമ്മദ് ബഷീര്‍ എം, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അബ്ദുറഹ്മാന്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇ കെ വസന്ത, സി കെ ഇബ്രാഹിം, വി ജെ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. സി കെ മമ്മൂട്ടി, സി സി ദേവസ്യ, എം കെ ആലി, കെ പത്മനാഭന്, വൈശ്യന് മൂസ, പി എസ് മാണി, പി ശോഭനാകുമാരി, സി എ ത്രേസ്യാമ്മ, താഹിറ പി കെ എന്നിവര്‍ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പി സജീവന് മടക്കിമല സ്വാഗതവും, സെക്രട്ടറി പി ശ്രീഹരി നന്ദിയും പറഞ്ഞു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...