. പുൽപ്പള്ളി: പെരിക്കല്ലൂർ ഹയർ സെക്കൻ്ററി സ്കൂളിൽ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീണു.കബനി, കുറുവ, ബ്രഹ്മഗിരി, ബാണാസുര എന്നീ നാല് വേദികളിലായി കുട്ടികൾ ഹൗസുകളായി തിരിഞ്ഞ് മേളയിൽ പങ്കെടുത്തു.പ്രീ പ്രൈമറി മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾ മേളയിൽ പങ്കെടുത്തു.കോവിഡ് ഏല്പിച്ച ആഘാതത്തിന് ഒരു ഔഷധം പോലെയായിരുന്നു ഈ കലാവിരുന്ന്. ചെണ്ടമേളം, ദഫ് മുട്ട്, വട്ടപ്പാട്ട്, ഒപ്പന, തിരുവാതിര, സംഘഗാനം, ദേശഭക്തിഗാനം വഞ്ചിപ്പാട്ട്, നാടൻപാട്ട്, മിമിക്രി, മോണോ ആക്ട്, പദ്യം ചൊല്ലൽ, പ്രസംഗം തുടങ്ങിയ മത്സരയിനങ്ങൾ നടന്നു. നൃത്ത ഇനങ്ങളും, നാടകങ്ങളും പ്രസംഗങ്ങളുമായി വിദ്യാർത്ഥികൾ മേള ആഘോഷമാക്കി.കൂടുതൽ പോയിൻ്റ് നേടി Blueഹൗസ് ജേതാക്കളായി. വിജയികൾക്ക് PTAപ്രസിഡൻ്റ് ശ്രീ ഗിരിഷ് കുമാർ ട്രോഫി വിതരണം ചെയ്തു. കലോത്സവം വൻ വിജയമാക്കിയ മുഴുവൻ വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും, രക്ഷിതാക്കൾക്കും, കമ്മറ്റി അംഗങ്ങൾക്കും, നാട്ടുകാർക്കും കലോത്സവ കൺവീനർ മധു നന്ദി അറിയിച്ചു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...