വയനാട് ഏച്ചോം സ്വദേശിക്ക് വിദേശ യൂണിവേഴ്സിറ്റി സ്കോളർഷിപ്പ് ലഭിച്ചു

.
കൽപ്പറ്റ : വയനാട് ഏച്ചോം സ്വദേശിക്ക് വിദേശ യൂണിവേഴ്സിറ്റി സ്കോളർഷിപ്പ് ലഭിച്ചു.
മെറ്റിരിയൽ സ്ട്രക്ചർ എഞ്ചിനീയറിംഗ് ആന്റ് നാനോ ടെക്കനോളജിയിൽ പി എച്ച് ഡി ക്കാണ് വയനാട് സ്വദേശിയായ അമൽ ചന്ദ്രന് സ്കോളർഷിപ്പ് ലഭിച്ചത്. ഇറ്റലിയിലെ യൂണിവേഴ്സിറ്റി ഓഫ് സെലന്റോയിലാണ് അഡ്മിഷൻ ലഭിച്ചത്. 66 ലക്ഷം രൂപയാണ് സ്കോളർഷിപ്പായി ലഭിക്കുക. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആന്റ് റിസർച്ചിൽ നിന്നാണ് അമൽ ചന്ദ്രൻ ബി എസ് – എം എസ് പൂർത്തിയാക്കിയത്. ജുഡിഷ്യൽ സർവ്വീസിൽ നിന്നും വിരമിച്ച വി എം രാമചന്ദ്രന്റെയും കൽപ്പറ്റ നഗരസഭാ ജീവനക്കാരി സി മജ്ഞുഷയുടേയും മകനാണ്. സർവ്വോദയ ഹയർസെക്കന്റെറിയിൽ പഠിക്കുന്ന അശ്വതി സി സഹോദരിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post മേവറിക് ജെൻ സെഡ് മീറ്റ് : മികച്ച സംരംഭകരുടെ ആഗോള സംഗമം 27 ന് കൊച്ചിയിൽ
Next post വിഴിഞ്ഞം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോൺഗ്രസ്.
Close

Thank you for visiting Malayalanad.in