.
കൊച്ചി .:
സംരംഭകത്വ വർഷത്തിൽ സംരംഭകരുടെ സാമ്പത്തിക ഉന്നതിക്കും സുസ്ഥിരമായ വളർച്ച ഉറപ്പ് വരുത്തുന്നതിനുമായി എമ്പോറിയ മീഡിയവിങ്ങ്സും നടത്തുന്ന മേവറിക് ജെൻ സെഡ് മീറ്റ് 2022 നവംബർ 27 ന് കൊച്ചി ഗ്രാൻ്റ് ഹയാത്ത് ഹോട്ടലിൽ നടക്കും. കേരള സർക്കാരിൻ്റെ സംരംഭകത്വ വളർച്ച വർഷത്തിൽ സംരംഭകരുടെ വരുമാനവും സ്വാശ്രയത്വവും ഉറപ്പ് വരുത്താനായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒരു കോടി മൂലധനമുള്ള കമ്പനികളെ 100 കോടി സാമ്പത്തിക വളർച്ചക്കെത്തിക്കുന്നതിനുള്ള ശാക്തീകരണ പരിപാടികളാണ് ഈ മീറ്റപ്പിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.
നക്ഷത്ര സിന്തേ ഗ്രൂപ്പ് മേധാവി മാത്യൂ സാമൂവേൽ ,ഇൻ്റർനാഷണൽ ഇ കൊമേഴ്സ് വിദഗ്ധൻ വാസിം സലീം ,കൺസൽട്ടിക്കോ ഗ്രൂപ്പ് എം.ഡി. ഷൈൻ കുമാർ ,സിയോ സറ സ്ഥാപകൻ നജീബ് ബിൻ ഹനീഫ ,99 ഐഡിയ ഫാക്ടറി സ്ഥാപകരിലൊരാളായ മഞ്ചേരി നസീർ , ലിങ്ക്ഡ് ഇൻ ടോപ് വോയ്സസ്സിലെ ഒരാളായ ജെയ്സൻ തോമസ് ,ഗ്രീൻവേ ഇൻവസ്റ്റേഴ്സിലെ ജോബിൻ മുളങ്കാശേരിൽ, കോസ്മാക്ക് ഗ്ലോബൽ ഇലക്ടീവ് മാർക്കറ്റർ സ്ഥാപകൻ ഇ.ജെ. ജോഫർ , എന്നീ സംരംഭക മേഖലയിലെ വിദഗ്ധർ വിവിധ സെഷനുകളിൽ ക്ലാസ്സുകൾ നയിക്കും. മുൻകൂട്ടി തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് പ്രവേശനം . ഫോൺ: 97458308 845.
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...