കേന്ദ്ര സർക്കാർ പാസാക്കിയ വാടക നിയമം (2020) സംസ്ഥാനത്ത് നടപ്പാക്കണം: കേരള ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ

കെട്ടിട നികുതി വർഷം തോറും 5 % വീതം വർദ്ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക; കേന്ദ്ര സർക്കാർ പാസാക്കിയ വാടക നിയമം (2020) സംസ്ഥാനത്ത് നടപ്പാക്കുക: ‘ കേരള ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ സുൽത്താൻ ബത്തേരി ജനറൽ ബോഡി യോഗം സംസ്ഥാന സർക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രസിഡണ്ട് മൂഴയിൽ പീറ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അടുത്ത മൂന്ന് വർഷത്തെ ഭാരവാഹികളായി പീറ്റർ മുഴയിൽ (പ്രസിഡണ്ട്) അബ്ദുൾ മനാഫ് (സെക്രട്ടറി) അഡ്വ. പി.വാസുദേവ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാന ഭാരവാഹികളായ അലി ബ്രാൻ, അബ്ബാസ് ഹാജി, അബൂബക്കർ ഹാജി പൊയിലൂർ, ജില്ലാ സെക്രട്ടറി നിരൺ വിജയൻ എന്നിവർ ആശംസകൾ നേർന്നു. വി.എം. ചാക്കോ നന്ദി പറഞ്ഞു. ഓവർസിയർ ഷിജു, ചാർട്ടേഡ് അക്കൗണ്ടന്റ് വി.എം. മനൂപ് എന്നിവർ ക്ലാസുകൾ നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post റോഡ് നവീകരണം; സമയക്രമം നിശ്ചയിച്ച് പൂര്‍ത്തിയാക്കും: – മന്ത്രി മുഹമ്മദ് റിയാസ്
Next post മറഡോണയുടെ സ്വര്‍ണശില്‍പ്പവും ലഹരിക്കെതിരെ ഫുട്ബോൾ ലഹരി സന്ദേശവുമായി ബോചെ ഖത്തര്‍ ലോകകപ്പിന്
Close

Thank you for visiting Malayalanad.in