മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരം ചെറുപുഴ പാലത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവൃത്തിയുടെ നിര്‍മ്മാണോദ്ഘാടനം പൊതുമരാമത്ത്-വിനോദസഞ്ചാര – യുവജന ക്ഷേമ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. എം.എല്‍.എ. ഒ.ആര്. കേളു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ സന്ദേശം വായിച്ചു. പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി. അജിത്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ ബീനാച്ചി – പനമരം റോഡിലുളള പാലത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 കോടി രൂപയാണ് ചെലവിടുന്നത്. 18 മാസത്തിനകം പണി പൂര്‍ത്തീകരിക്കും. 44 മീറ്റര്‍ നീളമുള്ള പാലത്തിന്റെ ഇരുവശവും 1.5 മീറ്റര്‍ വീതിയില്‍ നടപാത ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയിലാണ് നിര്‍മ്മാണം. പാലത്തിന്റെ അടിത്തറ ഓപ്പണ്‍ ഫൗണ്ടേഷനായാണ് രൂപകല്പന ചെയ്തിരിക്കുന്നത്. പനമരം ഭാഗത്തേക്ക് 200 മീറ്ററും നടവയല്‍ ഭാഗത്തേക്ക് 120 മീറ്ററും നീളത്തില്‍ അപ്രോച്ച് റോഡും നിര്‍മ്മിക്കും. ഇരു ഭാഗത്തും ആർ.സി.സി ബെൽറ്റ് സഹിതമുള്ള കരിങ്കൽ സംരക്ഷണ ഭിത്തിയോട് കൂടി മണ്ണിട്ട് ഉയർത്തിയാണ് അപ്രോച്ച് റോഡിന്റെ നിർമ്മാണം. പാലത്തിനോട് ചേര്‍ന്ന് പുഴയുടെ സംരക്ഷണ ഭിത്തി നിര്‍മ്മാണവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപരിതല പ്രവൃത്തിയിൽ ജി.എസ്.ബി, വെറ്റ്മിക്സ് മെക്കാഡം, ബി.എം ആന്റ് ബി.സി എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. 7 മീറ്റര്‍ വീതിയിലാണ് അപ്രോച്ച് റോഡ് ടാര്‍ ചെയ്യുന്നത്. റോഡ് സുരക്ഷാ മാര്‍ഗങ്ങളായ ക്രാഷ് ബാരിയര്‍, റോഡ് മാര്‍ക്കിംഗ്, സൈന്‍ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കലും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി, പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ, വൈസ് പ്രസിഡന്റ് തോമസ് പാറക്കാലയില്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂര്‍ കാട്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സജേഷ് സെബാസ്റ്റ്യന്‍, അന്നക്കുട്ടി ജോസ്, പനമരം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ.ടി സുബൈര്‍, പനമരം പഞ്ചായത്ത് മെമ്പര്‍ വാസു അമ്മാനി, ഉത്തരമേഖല പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.കെ. മിനി, കല്‍പ്പറ്റ പൊതുമരാമത്ത് പാലങ്ങള്‍ ഉപ വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കമലാക്ഷന്‍ പാലേരി തുടങ്ങിയവര്‍ സംസാരിച്ചു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...