കൽപ്പറ്റ:
ഒരു നാടിൻ്റെ മുഴുവൻ പ്രാർത്ഥനയും വിഫലമാക്കി ആദി യാത്രയായി. കഴിഞ്ഞ ദിവസം വെട്ടി പരിക്കേൽപ്പിക്കപ്പെട്ട ആദിദേവ് (4) കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് ഇന്നലെ രാത്രി മരിച്ചു. നെടുമ്പാല പള്ളിക്കവല പാറക്കൽ ജയപ്രകാശിൻ്റെയും അനിലയുടെയും മകനാണ്. അമ്മയോടൊപ്പം അംഗനവാടിയിലേക്ക് പോകുന്ന വഴിയിൽ വച്ചാണ് ആദിദേവിനും അമ്മ അനിലക്കും വെട്ടേറ്റത്. സംഭവത്തിൽ അയൽവാസിയായ ജിതേഷിനെ പോലീസ് അന്ന് തന്നെ അറസ്റ്റു ചെയ്തിരുന്നു.. നൂറ് കണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു. മൃതദേഹം വൈകുന്നേരത്തോടെ സംസ്കകരിച്ചു.