വയനാട് ടൂറിസം & ഹോസ്പിറ്റാലിറ്റി ജോബ് ഫെയർ നവംബർ 22-ന്

കൽപ്പറ്റ : ജില്ലയിലെ വിവിധ റിസോർട്ടുകൾ, ഹോട്ടലുകൾ, ടൂറിസം വിഭാഗത്തിലെ ഓഫീസ്സുകൾ, ടൂർസ് ആൻഡ് ട്രാവൽസ് എന്നിവിടങ്ങളിലേക്കുള്ള വിവിധ ഒഴിവുകളിലേക്ക് ഡബ്ല്യൂ ഡി എം (വയനാട് ടെസ്റ്റിനേഷൻ മേക്കേഴ്സ് ) നേതൃത്വത്തിൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു.നവംബർ 22,ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 3 മണി വരെ കൽപ്പറ്റ ഗ്രീൻ ഗേറ്റ് ഹോട്ടലിൽ വെച്ച് ജോബ് ഫെയർ നടക്കും.
വയനാടിന്റെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരുന്ന റിസോർട്ടുകളിലേക്കാണ് കൂടുതൽ ഒഴിവുകൾ. ഹോട്ടൽ മാനേജ്മെന്റ് മേഖലയിൽ പ്രവീണ്യമുള്ളവർ, പരിചയമുള്ളവർ എന്നിവരെ കാത്ത് നിരവധി അവസരങ്ങളാണ് കാത്തിരിക്കുന്നത്.മാനേജ്‌മെന്റ്,സെയിൽസ്, എഫ് ആൻഡ് ബി, സെക്യൂരിറ്റി, ഹൗസ് കീപ്പിങ്,ടെലി കോളിങ്, മാർക്കറ്റിങ്, ട്രാവൽ & ടൂർ എക്‌സിക്യുട്ടീവ്സ്, തുടങ്ങി വിവിധ മേഖലകളിലേക്ക് ഒഴിവുകൾ ഉണ്ട്‌.
ഉദ്യോഗാർഥികൾ മുകളിൽ സൂചിപ്പിച്ച സമയത്ത് ബന്ധപ്പെട്ട രേഖകളുമായി നേരിട്ടെത്തണം. ജോബ് ഫെയർ തീർത്തും സൗജന്യമാണ്.താല്പര്യമുള്ള സ്ഥാപനങ്ങൾ നേരത്തെ രജിസ്റ്റർ ചെയ്യേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക:9562469009

Leave a Reply

Your email address will not be published. Required fields are marked *

Previous post സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് സെലക്ഷന്‍ കിട്ടിയ ശ്രീനാഥിനെ ആദരിച്ചു
Next post പനമരം ചെറുപുഴ പാലം നിര്‍മ്മാണോദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു
Close

Thank you for visiting Malayalanad.in