കല്‍പ്പറ്റ: സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ കേരള ടീം ക്യാമ്പിലേക്ക് സെലക്ഷന് ലഭിച്ച കല്‍പ്പറ്റ മണിയങ്കോട് മാനിവയല്‍ കോളനിയിലെ ശ്രീനാഥിനെ കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് അഭിനന്ദിക്കുകയും, സ്പോര്‍ട്സ് കിറ്റ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് നടന്ന സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന ആരാധകനായ എം.എല്‍.എ യുടെ ടീമും ബ്രസീല്‍ ടീമിലെ നെയ്മര്‍ ആരാധകനായ ശ്രീനാഥിന്റെ ടീമും തമ്മില്‍ മത്സരം നടന്നു. മത്സരത്തിന്റെ ആദ്യ പത്ത് മിനിട്ടിനുള്ളില്‍ എം.എല്‍.എ യുടെ ബൂട്ടില്‍ നിന്നും ആദ്യത്തെ ഗോള്‍ ബ്രസീലിന്റെ ഗോള്‍വല കുലുക്കി. മികച്ച മത്സരമാണ് നടന്നത്. മത്സരത്തിന്റെ അവസാനത്തില്‍ ശ്രീനാഥ് അര്‍ജന്റീനയുടെ ഗോള്‍ വലയും കുലുക്കി. പക്ഷെ മൂന്നിനെതിരെ ബ്രസീലിന് കേവലം ഒരു ഗോളാണ് തിരിച്ചടിക്കാനായത്. നാട്ടിലെങ്ങും ലോകകപ്പിന്റെ ലഹരിയിലാണ്. ആവേശത്തില്‍ ഒരു മടങ്ങ് മേല്‍ കൈ അര്‍ജന്റീനക്കാണെന്ന് അര്‍ജന്റീന ആരാധകന് കൂടിയായ എം.എല്‍.എ പറഞ്ഞു. മണിയങ്കോട് സ്വദേശിയായ ശ്രീനാഥിന്റെ അച്ഛന് ചന്ദ്രനും, അമ്മ സീതയും, സഹോദരി നിത്യ വിദ്യാര്‍ത്ഥിയുമാണ്. സാധാരണ കുടുംബത്തില്‍ നിന്നും മികച്ച കളി കാഴ്ച വെച്ച് സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്രീനാഥിന് വേണ്ട എല്ലാ സഹായങ്ങളും പിന്തുണയും നല്‍കുമെന്ന് എം.എല്‍.എ പറഞ്ഞു. ആദരിക്കുന്ന ചടങ്ങില്‍ ഗിരീഷ് കല്‍പ്പറ്റ, സാലി റാട്ടക്കൊല്ലി, ഡിന്റോ ജോസഫ്, ഗൗതം ഗോകുല്‍ദാസ്, അഷ്റഫ് ഹില്‍ത്, ഷെമീര്‍ വൈത്തിരി തുടങ്ങിയവര്‍ സംബന്ധിച്ചു.
മാനന്തവാടി: പയ്യംമ്പള്ളി കൂടൽക്കടവിൽ പട്ടിക വർഗ്ഗ വിഭാഗത്തിലെ മാതൻ എന്ന യുവാവിനെ ക്രൂരമായും മൃഗീയമായും മർദ്ദിക്കുകയും വാഹനത്തിൽ വലിച്ചിഴക്കുകയും ചെയ്ത മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുമ്പിൽ...
കല്‍പ്പറ്റ:സുഗന്ധഗിരിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ്, റവന്യു, ഐ.റ്റി.ഡി.പി, പഞ്ചായത്ത് എന്നിവരുടെ സംയുക്ത യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗ തീരുമാനപ്രകാരം...
. മലപ്പുറം : വയനാട് സ്വദേശിയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് തെക്കുംതറ ചെങ്ങഴിമ്മൽ ചന്ദ്രൻ്റെ മകൻ വിനീത് (36) ആണു...
മാനന്തവാടി:ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ട ക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ [12] ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്...
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...
കൽപ്പറ്റയിൽ യൂണിമണിയുടെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു. യൂണി മണിയുടെ 25-ാ വാർഷികവും കൽപ്പറ്റ ബ്രാഞ്ചിന്റെ ഇരുപതാം വാർഷികഘോഷവും നടന്നു വരികയാണ്. ഫോറിൻ എക്സ്ചേഞ്ച്, ട്രാവൽ ആന്റ് ഹോളിഡേയ്സ്,...