മാനന്തവാടി: ഇടതുപക്ഷ സർക്കാറിൻ്റെ ധൂർത്തിനും കെടുകാര്യസ്ഥതയ്ക്കും ജീവനക്കാരെ ബലിയാടാക്കുന്ന നയം ഇനിയും തിരുത്താൻ തയാറായില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്ന് ഡി.സി.സി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ എക്സ് എം.എൽ.എ പറഞ്ഞു. ഭരണകൂടം പിൻ വാതിലിലൂടെ സ്വന്തക്കാരെയും പാർട്ടിക്കാരെയും തിരുകി കയറ്റി ഖജനാവ് കാലിയാക്കി കേന്ദ്രത്തിനു മുന്നിൽ വായ്പക്ക് കൈയ്യും നീട്ടി നിൽക്കുന്ന കാഴ്ച ലജ്ജാകരമാണ്. ജീവനക്കാർ അവരുടെ ആനുകൂല്യങ്ങൾ ചോദിക്കുമ്പോൾ സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം പറയുന്നവർ ധൂർത്ത് അവസാനിപ്പിച്ച് മാതൃക കാട്ടുന്നതിനുള്ള ആർജ്ജവം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരള എൻ.ജി.ഒ അസോസിയേഷൻ മാനന്തവാടി താലൂക്ക് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ മന്ത്രിയും കെ.പി.സി.സി എക്സി അംഗവുമായ പി.കെ ജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തുകയും മംഗലശ്ശേരി മാധവൻ മാഷ്, കമ്മന മോഹനൻ എന്നിവർ ആശംസാ പ്രസംഗം നടത്തുകയും ചെയ്തു. കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, മരവിപ്പിച്ച ലീവ് സറണ്ടർ പുനസ്ഥാപിക്കുക, പേ റിവിഷൻ അരിയർ ലഭ്യമാക്കുക, എൻ.പി.എസ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ്ണയിൽ ബ്രാഞ്ച് പ്രസിഡണ്ട് എൻ.വി.അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡണ്ട് മോബിഷ്.പി.തോമസ്, ജില്ലാ ട്രഷറർ കെ.ടി ഷാജി, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ എൻ.ജെ. ഷിബു, അഷ്റഫ് മമ്പറം, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സജി ജോൺ, ടി.അജിത്ത്കുമാർ, ജില്ലാ ഭാരവാഹികളായ സി.ജി.ഷിബു, എം.ജി.അനിൽകുമാർ, പി.എച്ച് അഷറഫ്ഖാൻ, ടി.പരമേശ്വരൻ, വി.ജി. ജഗദൻ, എം.എ ബൈജു, സിനീഷ് ജോസഫ്, ലൈജു ചാക്കോ, ലിസ്സി ജോസഫ്, പി.ഡി. അച്ചാമ്മ തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് വി.എ ജംഷീർ, ഷിജിൽ സ്റ്റീഫൻ, ശരത് ശശിധരൻ, അബ്ദുൾ ഗഫൂർ, വി.മുരളി, ശിവൻ പുതുശ്ശേരി, മജീദ് ഇസ്മാലി, ജയേഷ്, ബീന ജോർജ്ജ്, ബബിത മാത്യൂസ്, കെ.ടി സിനി, സത്യഭാമ തുടങ്ങിയവർ നേതൃത്വം നൽകി.
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....