ബത്തേരി: ഒരു മാസത്തിനിടെ രണ്ടാമത്തെ കടുവയും കൂട്ടിലായി. ആശങ്കയൊഴിയാതെ വയനാട്. പൊന്മുടിക്കോട്ടയില് കൂട്ടിലായ കടുവയെ ബത്തേരി കുപ്പാടിയിലെ പരിപാലന കേന്ദ്രത്തിലേക്കു മാറ്റി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലാണ് കടുവയെ നിരീക്ഷിച്ചുവരുന്നത്. വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ഇന്നു പുലര്‍ച്ചെയാണ് കടുവ കുടുങ്ങിയത്. അമ്പലവയല്‍ പഞ്ചായത്തില്‍ സൗത്ത് വയനാട് വനം ഡിവിഷന് പരിധിയിലാണ് പൊന്മുടിക്കോട്ട. ആഴ്ചകളായി ശല്യം ചെയ്യുന്ന കടുവയെ പിടികൂടുന്നതിനു പൊന്മുടിക്കോട്ട ക്ഷേത്രത്തിനു സമീപം ജനവാസ കേന്ദ്രത്തോടു ചേര്‍ന്നാണ് കൂട് സ്ഥാപിച്ചത്. പത്തു വയസ് പ്രായമുള്ള പെണ്‍കടുവയാണ് കൂട്ടിലായതെന്നു സൗത്ത് വയനാട് ഡി.എഫ്.ഒ. എ. ഷജ്ന പറഞ്ഞു. മീനങ്ങാടി, കൃഷ്ണഗിരി, റാട്ടക്കുണ്ട്, മൈലമ്പാടി, മണ്ഡകവയല്‍, ആവയല്‍, ചൂരിമല പ്രദേശങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് ജനങ്ങളെ ഭീതിപരത്തിയ കടുവയാണ് കൂട്ടിലായതെന്നു സ്ഥിരീകരിച്ചതായി ഡി.എഫ്.ഒ. പറഞ്ഞു. എന്നാൽ പലയിടത്തും ഇപ്പോഴും കടുവ ഭീതി ഒഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ വടക്കേവയനാടിൻ്റെ പല ഭാഗത്തും പുലിയുടെ കാൽപ്പാടുകൾ കണ്ടതായി നാട്ടുകാർ പറഞ്ഞു.
കൽപ്പറ്റ:- വയനാട് ജില്ലയിൽ കോൺഗ്രസ് നടത്തുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ കേരളത്തിൻ്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ജില്ലയിൽ...
. മേപ്പാടി: രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ...
മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് നല്കിയ വാക്കുപാലിക്കും കല്‍പ്പറ്റ: ചൂരല്‍-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസ് ഭവനപദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ്...
- നിരവധി മോഷണ കേസുകളില്‍ പ്രതിയായ പി. സരുണിനെയാണ് ഗാനമേളക്കിടെ പിടികൂടിയത് മീനങ്ങാടി: മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി വിവിധ സ്ഥാപനങ്ങളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ സാഹസികമായി...
റിപ്പോർട്ട്: ദേവദാസ്. തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന 64-ാമത് കേരള സ്കൂൾ കലോത്സവം - കലോൽസവം 2026 - മുഖ്യമന്ത്രി പിണറായി വിജയൻ ,...
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...