ജിൽസിൻ്റെ കരവിരുതിൽ വിരിഞ്ഞു: മെസ്സിയുടെ പൂർണ്ണകായ ചിത്രം

.
സി.വി.ഷിബു
കൽപ്പറ്റ:
ലോക കപ്പിന് ആരവമുയരുന്നതോടെ നാടു നീളെ ഫുട്ബോൾ ആരാധകരുടെ ആവേശം കൊടുമുടിയിലെത്തുകയാണ് .കൂറ്റൻ കട്ടൗട്ടറുകളാണ് എല്ലായിടത്തും . ഫ്ലക് സിൽ തീർത്ത ഇത്തരം കട്ടൗട്ടറുകളിൽ നിന്ന് വ്യത്യസ്തമായി ദിവസങ്ങളെടുത്ത് ആർട്ടിസ്റ്റ് എ .ജിൽസ് വരച്ച മെസ്സിയുടെ ചിത്രമാണ് വെള്ളമുണ്ടയിൽ അർജൻ്റീന ആരാധകർ തയ്യാറാക്കിയത്.
ഒട്ടേറെ വ്യത്യസ്ത ചിത്രങ്ങൾക്ക് ഛായം നൽകി ചാരുത പകർന്ന അനുഗ്രഹീത കലാകാരൻ വെള്ളമുണ്ട എട്ടേനാലിലെ ആർട്ടിസ്റ്റ് ആനിക്കുഴിയിൽ എ.ജിൽസ് ആണ് ഇത്തവണ ലോകപ്പ് ഫുട്ബോളിൽ വൈവിധ്യം സൃഷ്ടിച്ചത്. മഞ്ഞും മഴയും പതിവായ വയനാടിൻ്റെ കാലാവസ്ഥയിൽ ഒരു മാസമെങ്കിലും ഉയർന്ന നിൽക്കേണ്ടതിനാൽ സൺ പാക്കിൽ അക്ര ലിക് പെയിൻ്റ് ഉപയോഗിച്ചാണ് മെസ്സിയുടെ കൂറ്റൻ കട്ടൗട്ടർ വരച്ചത്. 20 അടിയാണ് ഉയരം .ഒരു പക്ഷേ കേരളത്തിൽ ഒരു കലാകാരൻ തനിയെ വരച്ച ഏറ്റവും വലിയ മെസ്സിയുടെ പെയിൻ്റിംഗ് കട്ടൗട്ടറായിരിക്കും ഇതെന്ന് അർജൻ്റീനയുടെ ആരാധകനും മെസ്സിയുടെ കട്ട ഫാനുമായ എ ജിൽസ് അവകാശപ്പെട്ടു.

ഏകദേശം ഒരാഴ്ച എടുത്ത് കാൽ ലക്ഷം രൂപയോളം മുടക്കിയാണ് വെള്ളമുണ്ട എട്ടേനാലിലെ അർജൻ്റീന ഫാൻസിന് വേണ്ടി ഒരുക്കിയത്.
ഖത്തർ ലോകകപ്പിൽ ഇത്തവണ അർജൻ്റീന കപ്പടിക്കണമെന്നാണ് ജിൽസിൻ്റെ ആഗ്രഹവും.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിച്ച് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഗവർണർ ശ്രമിക്കുന്നുവെന്ന് പി.സന്തോഷ് കുമാർ എം.പി.
Next post സന്തോഷ് ട്രോഫി ക്യാമ്പിൽ സെലക്ഷൻ ലഭിച്ച ശ്രീനാഥിനെ യൂത്ത് കോൺഗ്രസ് ആദരിച്ചു.
Close

Thank you for visiting Malayalanad.in