ശ്രീ രാമരാജ്യ രഥയാത്രയ്ക്ക് സ്വീകരണം നല്‍കി

മലപ്പുറം :ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി ദേശീയ സമിതിയുടെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ പരിക്രമണം നടത്തുന്ന ശ്രീ രാമരാജ്യ രഥയാത്രക്ക് മേലാറ്റൂരില്‍ പ്രൗഢോജലമായ സ്വീകരണം നല്‍കി മലപ്പുറം ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ വച്ച് ഉച്ചക്ക് 2.30 ന് രഥത്തെ ജില്ലാ സ്വാഗതസംഘം ഭാരവാഹികള്‍ സ്വീകരിച്ച് നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ജില്ലയിലെ സ്വീകരണകേന്ദ്രമായ മേലാറ്റൂരിലേക്ക് ആനയിച്ചു. മേലാറ്റൂര്‍ വെണ്‍മാടത്തിങ്കല്‍ ക്ഷേത്രപരിസരത്ത് എത്തിച്ചേര്‍ന്ന രഥത്തെ നൂറ് കണക്കിന് അമ്മമാരുടെയും താലപ്പൊലിയോടെയും വിവിധ താളമേളങ്ങളോടെയും പുഷ്പവൃഷ്ടി നടത്തിക്കൊണ്ട് സീതാപുരി എന്നറിയപ്പെടുന്ന മേലാറ്റൂര്‍ പഞ്ചായത്ത് സ്‌റ്റേഡിയത്തിലേക്ക് എത്തി ചേര്‍ന്നു.തുടര്‍ന്ന് നടന്ന ഹിന്ദുമഹാസമ്മേളനം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജിതമ്പി ഉദ്ഘാടനം ചെയ്തു . കാരക്കോട് രാമാനന്ദശ്രമംമഠാധിപതി ഡോ: ധര്‍മ്മാനന്ദ സ്വാമിഅധ്യക്ഷത വഹിച്ചു. യൂണിവേഴ്‌സല്‍ സൊസൈറ്റി ദേശീയ ജനറല്‍ സെക്രട്ടറി ശ്രീശക്തിശാന്താനന്ദ മഹര്‍ഷി, ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, ആഞ്ജനേയാശ്രമം ആചാര്യന്‍ അരുണ്‍സ്വാമി തുടങ്ങിയ സന്യാസിവര്യന്‍മാരും കേരളത്തിലെ പ്രശസ്തരായ ഹൈന്ദവ സംഘടനാ ഭാരവാഹികളും സംസാരിച്ചു.ചടങ്ങില്‍ സനാതന ധര്‍മ്മം സ്വീകരിച്ച രാമസിംഹനെ (അലി അക്ബര്‍) ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലത്തിന് പുതിയ നേതൃത്വം
Next post മുൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കോൺഗ്രസ് നേതാവുമായ പി.ജെ ബേബി (65) നിര്യാതനായി
Close

Thank you for visiting Malayalanad.in