കൽപ്പറ്റ: ചുമട്ട് തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിച്ചും, സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തിയും ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് ഉത്തരവാദിത്വം നിറവേറ്റണമെന്ന് കേരള പ്രദേശ് ഹെഡ് ലോഡ് ആൻഡ് ജനറൽ മസ്ദൂർ ഫെഡറേഷൻ (ബിഎംഎസ്) സംസ്ഥാന സെക്രട്ടറി ജ്യോതിർ മനോജ് ആവശ്യപ്പെട്ടു. ജനറൽ മസ്ദൂർ സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിനു മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിൽ ജോലിയിൽ നിന്നും വിരമിച്ച് 3 വർഷം വരെ പിന്നിട്ട ശേഷമാണ് പെൻഷൻ നൽകാൻ സർക്കാർ ഉത്തരവ്. ഇത് തികഞ്ഞ തൊഴിലാളി വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. പെൻഷൻ ആയ തീയതി മുതൽ തൊഴിലാളികൾക്ക് പെൻഷൻ നൽകുക. പദ്ധതി പ്രദേശത്ത് അറ്റാച്ച് ലേബർ കാർഡ് അനുവദിക്കാതിരിക്കുക. സ്കാറ്റേഡ് വിഭാഗം തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുക. പദ്ധതി പ്രദേശത്തെ എല്ലാ സ്ഥാപനങ്ങളും ബോർഡിൽ രജിസ്റ്റർ ചെയ്യുക. മിനിമം പെൻഷൻ 5000 രൂപയാക്കുക. ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിൽ ബിഎംഎസ് പ്രതിനിധിയെ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു പ്രകടനവും ധർണ്ണയും. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി കെ.എൻ. മുരളീധരൻ അധ്യക്ഷനായിരുന്നു. ബിഎംഎസ് ജില്ലാ പ്രസിഡണ്ട് പി.കെ. മുരളീധരൻ, കെ.പി. ഷിനോജ്, കെ.ഡി. മാത്യു, കെ.എസ്. പത്മകുമാർ തുടങ്ങിയവർ സംസാരിച്ചു. കെ.വേലായുധൻ, ഷാജി, കെ.കെ. സിജു, ഐ.ബി. സജീവൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...