കൽപ്പറ്റ : വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ അധ്യാപക സമൂഹം അതീവ ജാഗ്രത പാലിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) വയനാട് ജില്ലാ കമ്മിറ്റി മുട്ടിൽ ഡബ്ലിയു. എം. ഒ. എച്ച്.ആർ.ഡി സെന്ററിൽ സംഘടിപ്പിച്ച വനിതാ സംഗമം ആവശ്യപ്പെട്ടു.
കുടുംബ-സാമൂഹിക സംവിധാനങ്ങളെ തകർത്ത് വിദ്യാർത്ഥികളെ ക്രിമിനലുകളും, മാനസിക രോഗികകളുമാക്കുന്ന ലഹരി മാഫിയകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഇത്തരം വിപത്തുകളിൽ നിന്ന് വിദ്യാർത്ഥികളെ രക്ഷിക്കാൻ കൃത്യമായ ജീവിത ലക്ഷ്യബോധം നൽകാൻ രക്ഷിതാക്കളും, അധ്യാപകരും, സമൂഹവും ഒരുമിച്ചുള്ള ഇടപെടൽ ഉണ്ടാവണമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത വയനാട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.കെ.അഹ്മദ് ഹാജി അഭ്യർത്ഥിച്ചു.
ഇത്തരം വിപത്തുകളെ മന:ശാസ്ത്രപരമായി അകറ്റി നിർത്താൻ സാഹയകമാകുന്ന വിധമാകണം പുതിയ പാഠ്യപദ്ധതി ആവിഷ്ക്കരിക്കേണ്ടതന്ന് മുഖ്യപ്രഭാഷണം നടത്തിയ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ ഹഖ് മാസ്റ്റർ ആവശ്യപ്പെട്ടു.
കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി നൗഷാദ് കോപ്പിലാൻ, വനിത വിംഗ് മലപ്പുറം ജില്ലാ കൺവീനർ നജ്മുന്നിസ. കെ എന്നിവർ വിഷയാവതരണം നടത്തി.
സംഗമത്തിൽ ഷാഹിദ. പി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജാഫർ പി കെ, ട്രഷറർ ശിഹാബ് മാളിയേക്കൽ, അബ്ദുൽ ബാരി . അബ്ദുൽ ജലീൽ, അബ്ദുൽ ഹമീദ്, നബീൽ, രഹന, നൗഫിദ, ഹയറുന്നിസ എന്നിവർ സംസാരിച്ചു.
നസ്രീൻ തയ്യുള്ളതിൽ സ്വാഗതവും ജമീല ടി. നന്ദിയും പറഞ്ഞു. .
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...