രാഹുൽ ഗാന്ധി എം.പി വാഗ്ദാനം പാലിച്ചു: മുണ്ടേരി സ്കൂളിന് ആദ്യ സ്കൂൾ ബസ്

കൽപ്പറ്റ : പ്രളയകാലത്ത് ആദ്യമായി കൽപ്പറ്റ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സന്ദർശിച്ച വേളയിൽ വിദ്യാലയം നൽകിയ നിവേദനത്തിന്റെ ആവശ്യപ്രകാരം വാഗ്ദാനം ചെയ്ത സ്കൂൾ ബസ് യാത്രക്ക് തയ്യാറായി. കൽപ്പറ്റയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്ന വിദ്യാർത്ഥികളുടെ യാത്രാ പ്രശ്നത്തിന് ഇതൊരു പരിഹാരമാകും.കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ.ടി.സിദ്ദീഖ് ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികളുടെ സാരഥി എം എൽ എ യായി മാറിയത് കുട്ടികൾക്ക് ആവേശം ഏകി.ഭാരത് ജോഡ യാത്രയിലായിരുന്ന എം.പിയുടെ ആശംസ കുട്ടികൾക്ക് എം.എൽ എ അറിയിച്ചു. കൽപ്പറ്റ നഗരസഭ ചെയർമാൻ മുജീബ് കേയംതൊടി അധ്യക്ഷത വഹിച്ചു. നഗരസഭ വൈ. ചെയർപേഴ്സൺ അജിത കെ.എ,നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷരായ അഡ്വ.എസക്ക് ടി.ജെ, ശ്രീമതി ജൈന ജോയി, അഡ്വ.എ.പി മുസ്തഫ, സി.കെ ശിവരാമൻ, സരോജനി ഓടമ്പം , വാർഡ് കൗൺസിലർ എം.കെ ഷിബു , പി.ടി.എ പ്രസിഡണ്ടും കൗൺസിലറുമായ എം.ബി.ബാബു, ശ്രീ.വിനോദ് , രാഹുൽ ഗാന്ധിയുടെ ഓഫീസ് പ്രതിനിധി രതീഷ് ,പ്രിൻസിപ്പാൾ സജീവൻ പി.ടി, ഹെഡ് മാസ്റ്റർ പവിത്രൻ എം , പ്രിൻസിപ്പാൾ സിന്ധു .ജി.കെ, എന്നിവർ സംബന്ധിച്ചു..

Leave a Reply

Your email address will not be published. Required fields are marked *

Previous post ചില്‍ഡ്രന്‍സ് ഫെസ്റ്റ്; ലോഗോ പ്രകാശനം ചെയ്തു
Next post കേരള ഗവര്‍ണര്‍ അവഹേളിച്ചത് രാജ്യത്തിന്റെ ഭരണഘടനയെ: വിനോദ് കെ ജോസ്്
Close

Thank you for visiting Malayalanad.in