കൽപ്പറ്റ: വയനാട് ജില്ലയിലെ പ്രഥമ മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ ഡബ്ലിയു എം ഒ ഇമാം ഗസ്സാലി അക്കാദമിയുടെ ഇരുപത്തിരണ്ടാം വാർഷിക ഏഴാം സന് ദാന സമ്മേളനം വെള്ളി, ശനി, ഞായർ തീയതികളിൽ വിപുലമായ രീതിയിൽ കൂളിവയൽ ഗസ്സാലി അക്കാദമി ക്യാമ്പസിൽ വെച്ച് നടക്കുന്നു. വയനാട് മുസ്ലിം യത്തീംഖാനയുടെ കീഴിൽ 1999 മുതൽ പ്രവർത്തിക്കുന്ന ഉന്നത മതപഠന കേന്ദ്രമാണ് ഇമാം ഗസ്സാലി അക്കാദമി. നിലവിൽ നൂറോളം ഗസ്സാലിമാർ ബിരുദ പഠനം പൂർത്തിയാക്കി സനദ് വാങ്ങി പ്രവർത്തനമേഖലയിൽ കർമ്മനിരതരാണ്. ഈ വർഷം 91 പുതിയ ഗസ്സാലിമാർക്ക് സനദ് നൽകുന്ന പ്രസ്തുത സമ്മേളനത്തിൽ മൂന്നു ദിവസങ്ങളിലായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ സ്വാഗതസംഘം ചെയർമാൻ എം എ മുഹമ്മദ് ജമാൽ സാഹിബ് പതാക ഉയർത്തി ആരംഭിക്കുന്ന ചടങ്ങിൽ മാനന്തവാടി എം.എൽ.എ ഒ. ആർ കേളു എക്സിബിഷൻ ഉദ്ഘാടനം ചെയ്യും. വിവിധ പ്രസാധകരുടെ ബുക്ക് ഫെയറും പുസ്തക ചർച്ചയും പ്രശസ്ത കവി കെ ടി സൂപ്പി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലുമണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
വയനാട് മുസ്ലിം ഓർഫനേജ് പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി അധ്യക്ഷത വഹിക്കും. പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം മുഖ്യപ്രഭാഷണം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംഷാദ് മരക്കാർ മുഖ്യാതിഥിയാകും. മത സാംസ്കാരിക സാമൂഹിക മേഖലകളെ നിരവധി പ്രമുഖർ സംബന്ധിക്കും. വൈകിട്ട് ആറര മണിക്ക് നടക്കുന്ന ജൽസത്തുൽ ഹുസ്ന ആത്മീയ മജിലിസിന് പാണക്കാട് സയ്യിദ് നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ നേതൃത്വം നൽകും. സയ്യിദ് മുജീബ് തങ്ങൾ കൽപ്പറ്റ അധ്യക്ഷത വഹിക്കും. നൗഷാദ് ഗസ്സാലി വാകേരി പ്രഭാഷണം നിർവഹിക്കും. സയ്യിദ് അഹമ്മദ് സഈദ് ജിഫ്രി തങ്ങൾ, ഇബ്രാഹിം ഫൈസി വാളാട്, ഹസ്സൻ മുസ്ലിയാർ, ടി സി ഉസ്മാൻ ഫൈസി, പാലേരി മമ്മൂട്ടി മുസ്ലിയാർ മുഹമ്മദ് കുട്ടി ഹസനി, ഉമർ നിസാമി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.
ശനിയാഴ്ച രാവിലെ മുതൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനം പ്രമുഖ ചിന്തകൻ സി ഹംസ സാഹിബിന്റെ പ്രാരംഭ ഭാഷണത്തോടെ ആരംഭിക്കും. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മായൻ മണിമയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ തമിഴ്നാട് വഖഫ് ബോർഡ് ചെയർമാൻ അബ്ദുറഹ്മാൻ സാഹിബ് (എക്സ് എം പി ഉദ്ഘാടനം ചെയ്യും. സൗദി ഗസറ്റ് മുൻ എഡിറ്റർ ഇൻ ചീഫ് ഖാലിദ് മഈന സന്ദേശം നൽകും. തുടർന്ന് നടക്കുന്ന വിശ്വാസം സെഷനിൽ ഓണംപിള്ളി മുഹമ്മദ് ഫൈസി, അബ്ദുൽ ഹക്കീം ഫൈസി ആദ്യശ്ശേരി തുടങ്ങിയവർ വിഷയാവതരണം നടത്തും. ബാസിം ഗസ്സാലി കെല്ലൂർ, റിയാസ് ഗസ്സാലി അസ്ഹരി പ്രൊസീഡിയം നിയന്ത്രിക്കും. വനിത പ്രതിനിധികളുടെ സെഷന് ഫാത്തിമ മുസഫർ ചെന്നൈ നേതൃത്വം നൽകും. ബഹുസ്വരത പാനൽ ചർച്ചയിൽ കൽപ്പറ്റ നാരായണൻ, അബ്ദുള്ള ദാരിമി പുളിഞ്ഞാൽ, മാർ സ്തഫേനോസ് ഗീവർഗീസ്, മോഹനൻ ബാബു തുടങ്ങിയവർ സംബന്ധിക്കും.
വൈകിട്ട് ആറര മണിക്ക് നടക്കുന്ന മെഹ്ഫിലെ ഇഷ്ഖ് മജ്ലിസ് പാണക്കാട് സയ്യിദ് സാബിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മജ്ലിസിന് സുഹൈൽ ഫൈസി കൂരാട് നയിക്കുന്ന നസീമുൽ മദീന സംഘം നേതൃത്വം നൽകും. മുനീസ് ഗസ്സാലി തരുവണ പ്രഭാഷണം നിർവഹിക്കും. ഞായറാഴ്ച രാവിലെ 11 മണിക്ക് അലൂമ്നി മീറ്റ് സംഘടിപ്പിക്കും. അഡ്വക്കേറ്റ് പി. റഹീം സാറുടെ അധ്യക്ഷതയിൽ പാണക്കാട് സയ്യിദ് ഷഹീർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ളിയാഉദ്ദീൻ ഫൈസി മേൽമുറി, ഷാഹിദ് തിരുവള്ളൂർ ഐ.ഐ.എസ്, അഹമ്മദ് ഫൈസി തുടങ്ങിയവർ സംസാരിക്കും. ഡോക്ടർ ഇസ്മായിൽ മരുത സന്ദേശം നൽകും. ലത്തീഫ് ഗസ്സാലി സ്വാഗതവും മുഹമ്മദലി ഗസ്സാലി നന്ദിയും പറയും.
വൈകിട്ട് നാലുമണി മുതൽ പൊതുസമ്മേളനവും സനദ് ദാനവും നടക്കും. കെ ടി ഹംസ മുസ്ലിയാരുടെ അധ്യക്ഷതയിൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ മുഖ്യാതിഥിയാകും. കൊയ്യോട് ഉമർ മുസ്ലിയാർ മുഖ്യപ്രഭാഷണം നിർവഹിക്കും. മഗരിബ് നിസ്കാരനന്തരം നടക്കുന്ന സനദ് ദാന സമ്മേളനത്തിൽ അബ്ദുള്ള ദാരിമി പുളിഞ്ഞാൽ ആമുഖഭാഷണം നിർവഹിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അനുഗ്രഹ ഭാഷണം നിർവഹിക്കും. പാണക്കാട് സയ്യിദ് നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ സനദ് ദാനവും പ്രൊഫസർ കെ ആലിക്കുട്ടി മുസ്ലിയാർ സനദ് ദാന പ്രഭാഷണവും നടത്തും. എം എ മുഹമ്മദ് ജമാൽ സാഹിബ് സന്ദേശം നിർവഹിക്കും. മൗലാന സയ്യിദ് ശുഐബ് ഹുസൈനി നദ്വി വിശിഷ്ടാതിഥിയാവും. പ്രൊഫസർ ദാവൂദ് അബ്ദുൽ മാലിക് അൽ ഹിദാബി മലേഷ്യ ഇൻറർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് മലേഷ്യയുമായുള്ള സഹകരണ പ്രഖ്യാപനം നിർവഹിക്കും. റാഷിദ് കൂളിവൽ പ്രമേയ പ്രഭാഷണം നടത്തും. ബാസിം ഗസ്സാലി കെല്ലൂർ സ്വാഗതവും സുഹൈർ ഹുദവി പുത്തനഴി നന്ദിയും പറയും.
സുൽത്താൻ ബത്തേരി : അന്യായമായ് വർദ്ധിപ്പിച്ച വൈദ്യുതി ചാർജ്,കേവിഡുമൂലവും പ്രളയങ്ങൾ മൂലവും ജീവിതം പ്രതിസന്ധിയിലായ ജനങ്ങളോടുള്ള അനീതിയാണ്. ധൂർത്തും സ്വജനപക്ഷപാതവും കർമ്മപദ്ധതിയാക്കിയ ഇടതു സർക്കാർ യാതൊരു ന്യായീകരണവുമില്ലാതെയാണ്...
മാനന്തവാടി: പയ്യംമ്പള്ളി കൂടൽക്കടവിൽ പട്ടിക വർഗ്ഗ വിഭാഗത്തിലെ മാതൻ എന്ന യുവാവിനെ ക്രൂരമായും മൃഗീയമായും മർദ്ദിക്കുകയും വാഹനത്തിൽ വലിച്ചിഴക്കുകയും ചെയ്ത മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുമ്പിൽ...
കല്‍പ്പറ്റ:സുഗന്ധഗിരിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ്, റവന്യു, ഐ.റ്റി.ഡി.പി, പഞ്ചായത്ത് എന്നിവരുടെ സംയുക്ത യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗ തീരുമാനപ്രകാരം...
. മലപ്പുറം : വയനാട് സ്വദേശിയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് തെക്കുംതറ ചെങ്ങഴിമ്മൽ ചന്ദ്രൻ്റെ മകൻ വിനീത് (36) ആണു...
മാനന്തവാടി:ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ട ക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ [12] ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്...
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...