കൽപ്പറ്റ : തോട്ടം തൊഴിലാളികളുടെ സേവനവേദന കരാറിന്റെ കാലാവധി കഴിഞ്ഞിട്ട് മാസങ്ങൾ ആയിട്ടും പ്ലാന്റേഷൻ ലേബർ കമ്മിറ്റിയിൽ കൂലി പുതുക്കി നിശ്ചയിക്കുന്നതിനു ചർച്ച നടത്താതെ തൊഴിലാളി വിരുദ്ധ പ്രവർത്തനങ്ങളുമായി മുൻപോട്ട് പോകുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ടും ദിവസവേതനം 700 രൂപ ആക്കുക, 30 ദിവസത്തെ വേതനമായി ഗ്രാറ്റുവിറ്റി വർദ്ധിപ്പിക്കുക, നിയമപരമായി ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുക,ഭവന പദ്ധതികൾ നടപ്പിലാക്കുക,തോട്ടം തൊഴിലാളി മേഖലകളിൽ കാലോചിതമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് തോട്ടം തൊഴിലാളികൾ വയനാട് ജില്ലാ കലക്ടറേറ്റ് മുന്നിലേക്ക് മാർച്ചും ധർണയും നടത്തിയത്. മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ഐ എൻ ടി സി ജനറൽ സെക്രട്ടറി ബി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി.സി ദ്ധിഖ്.എംഎൽഎ ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു. കൂലി വർദ്ധന ഉടനെ നടപ്പിലാക്കി ഇല്ലെങ്കിൽ സെക്രട്ടറിയേറ്റ് പടിക്കലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി, ഒ ഭാസ്കരൻ, ശ്രീനിവാസൻ തൊവരിമല, ഗിരീഷ് കൽപ്പറ്റ, കെ കെ രാജേന്ദ്രൻ,മോഹൻദാസ് കോട്ടക്കൊല്ലി,ജോസ് പൊഴുതന, ടി.എ.മുഹമ്മദ്, ശശി അച്ചൂർ, രാധ രാമസ്വാമി, എൻ. കെ. സുകുമാരൻ, കോരിക്കൽ കൃഷ്ണൻ, രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. രാജു ഹെജമാടി, ബാലൻ തോമരിമല,ശ്രീജിത്ത് വേങ്ങത്തോട്, പ്രസാദ് സി. വി,ശശി തലപ്പുഴ,ഉണ്ണികൃഷ്ണൻ. എം. ജയകൃഷ്ണൻ, എം . ആർ. മണി, ഗംഗാധരൻ,എസ്. മുരുകേശൻ, ബഷീർ നെല്ലിമുണ്ട,ശരീഫ് കോട്ടനാട്, വിൻസെന്റ് നെടുമ്പാല, സുലൈമാൻ മുണ്ടക്കായ്, ഗഫൂർ പി. കെ., സമ്മദ് ടി. കെ, സുഭാഷ് തളിമല, ഐസക് കോളേരി,കാലിദാസൻ എന്നിവർ നേതൃത്വം നൽകി.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...