.
തളിപ്പറമ്പ്: വീട്ടുമുറ്റത്തെ കിണറ്റിലേക്ക് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ബിഷപ്പ് അലക്സ് താരാ മംഗലത്തിൻ്റെ സഹോദരനും മകനും മരിച്ചു.
.പാത്തൻപാറ നെല്ലിക്കുന്നിലെ താരാമംഗലം മാത്തുക്കുട്ടി(58) മകൻ വിൻസ്(18) എന്നിവരാണ് മരിച്ചത്. മാത്തുക്കുട്ടി രാവിലെയും അതീവ ഗുരുതര നിലയിലായിരു ന വിൻസ് ഉച്ചക്ക് ശേഷവുമാണ് മരിച്ചത്. .ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം.
മാത്തുക്കുട്ടിയുടെ സഹോദരൻ മാർ അലക്സ് താരാമംഗലം ഇന്നലെ മാനന്തവാടി രൂപതാ സഹായമെത്രാനായി അഭിഷിക്തനായിരുന്നു. .അദ്ദേഹം സഹോദരന് നൽകിയ കാറിൽ ഡ്രൈവിംഗ് പരിശീലനം നടത്തവെയാണ് നിയന്ത്രണം വിട്ട് കാർ വീട്ടുമുറ്റത്തെ കിണറിന്റെ ആൾമറ തകർത്ത് കിണറിലേക്ക് വീണത്