നമ്മ കർണാടക കൈരളി വെൽഫെയർ അസോസിയേഷൻ രൂപീകൃതമായി : ഷൈൻ കെ ആൻ്റണി പ്രസിഡണ്ട് .

നമ്മ കർണാടക കൈരളി വെൽഫെയർ അസോസിയേഷൻ ബംഗളൂരുവിലെ ചന്താപുരയിൽ രൂപീകൃതമായി . സംഘടനയുടെ പ്രസിഡന്റായി സെന്റ് തോമസ് ​ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ ചെയർമാനും ജീവകാരുണ്യ-സാമൂഹ്യപ്രർത്തകനുമായ പുൽപ്പള്ളി സ്വദേശി ഷൈൻ കെ ആന്റണിയെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡണ്ടുമാരായി ജോബിൾ വർഗീസ്. ഹിമേഷ് ഹരിദാസൻ എന്നിവരെയും സെക്രട്ടറിയായി സജു കെ എൻ എയും ജോയിൻ സെക്രട്ടറിമാരായി സാലി പി എസ്. ജോഷി സി ജെ. ട്രഷറര്‍ രവീദ്രനാഥ് എന്നിവരെയും ജോയിന്റ് ട്രഷറര്‍മാരായി ബിനുതോമസ്. ശങ്കർ കുമാർ എന്നിവരെയും കൺവീനറായി അനിൽകുമാർ കെഎം നെയും തെരെഞ്ഞെടുത്തു.
ജീവകാരുണ്യപ്രവർത്തനവും സാമൂഹ്യക്ഷേമവും ലക്ഷ്യമാക്കുന്ന നമ്മ കർണാടക കൈരളി വെൽഫെയർ അസോസിയേഷൻ സാമ്പത്തിക പ്രതിസന്ധിയിൽ പഠനം ഉപേഷിക്കേണ്ടി വന്ന രണ്ടു കുട്ടികളുടെ തുടർപഠനവും ഏറ്റെടുത്തു.
ബം​ഗളുരുവിൽ ഏറ്റവുമധികം മലയാളികൾ താമസിക്കുന്ന ചന്താപുരയിൽ ത ന്നെ അസോസിയേഷൻ രൂപീകരിച്ചത് മലയാളികൾക്ക് ഏറെ ​ഗുണപ്രദമാകുമെന്ന് പ്രസിഡന്റ് ഷൈൻ കെ ആന്റണി പറഞ്ഞു. വരും വർഷങ്ങളിൽ ജീവകാരുണ്യരം​ഗത്തും മലയാളികളുടെ ക്ഷേമത്തിലും ഊന്നിയായിരിക്കും സംഘടന പ്രവർത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മ കർണാടക കൈരളി വെൽഫെയർ അസോസിയേഷൻ കർണ്ണാടകയിലെ മലയാളികളുടെ ജീവിതം അനായസമാക്കുമെന്നും കേരളത്തിന്റെ സാംസ്കാരിക തനിമ പുതിയ അസോസിയേഷൻ പ്രതിഫലിപ്പിക്കുമെന്നും ജീവകാരുണ്യ സാമൂഹ്യക്ഷേമ രം​ഗത്ത് പുതിയൊരധ്യായം അസോസിയേഷൻ തുറക്കുമെന്നും സെക്രട്ടറി സജു കെ എൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *