മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിസഭയിൽ കൃഷി മന്ത്രിയായി ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന അഡ്വ ടി. സിദ്ദീഖിന് ലക്കിടിയിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി സ്വീകരിച്ചു കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ ഗംഭീര സ്വീകരണം ഒരുക്കുമെന്ന് യു ഡി എഫ് നിയോജക മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു . യോഗം മുസ്ലിം ലീഗ് ആക്റ്റിംഗ് ജില്ലാ പ്രസിഡന്റ് എൻ കെ റഷീദ് ഉദ്ഘാടനം ചെയ്തു. യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ സലിം മേമന അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം കൺവീനർ പി പി ആലി, റസാഖ് കൽപ്പറ്റ, കെ വി പോക്കർ ഹാജി,എം എ ജോസഫ്, ഓ വി അപ്പച്ചൻ, ഹാരിസ് കണ്ടിയൻ,ബി സുരേഷ് ബാബു, കടവൻ ഹംസ,പ്രവീൺ തങ്കപ്പൻ, സി ജയപ്രസാദ്,നജീബ് കരണി, ശോഭന കുമാരി, ജി വിജയമ്മ ടീച്ചർ, ഗിരീഷ് കൽപ്പറ്റ, ഹർഷൽ കോന്നാടൻ,എം പി നവാസ്,ഫായിസ് തലക്കൽ,സി ശിഹാബ് തുടങ്ങിയവർ സംസാരിച്ചു
Related News