കൽപ്പറ്റ :
കുവൈറ്റ് വയനാട് അസോസിയേഷൻ ( കെ ഡബ്ലിയു എ ) ഭവനം നിർമിച്ചുനൽകി.
കുവൈറ്റിലെ വയനാട്ടുകാരുടെ കൂട്ടായ്മയായ വയനാട് ജില്ലാ അസോസിയേഷൻ കഴിഞ്ഞവർഷത്തേതുപോലെ ഈ വർഷവും വയനാട്ടിൽ ഒരു നിർധന കുടുംബത്തിനു ഭവനം നിർമിച്ചു നൽകി. സ്വപ്നഗേഹം ഭവന നിർമാണ പദ്ധതി 2025 എന്ന പേരിൽ അജേഷ് സെബാസ്റ്റ്യൻ കൺവീനറായും എബീ ജോയ്, മൻസൂർ എന്നിവർ ജോയിന്റ് കൺവീനർമാരായും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കുവൈറ്റ് വയനാട് അസോസിയേഷൻ വെൽഫെയർ കൺവീനർ ഷിബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗംത്തിൽ എബി പോൾ ഊനേ ത്ത് സ്വാഗതവും കെ ഡബ്ലിയു എ എക്സിക്യൂട്ടീവ് അംഗം സിബി എള്ളിൽ നന്ദിയും അറിയിച്ചു. നാട്ടിലെ വിവിധ ജനപ്രധിനിധികൾ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ, കെ ഡബ്ലിയു എ അംഗങ്ങൾ എന്നിവരുടെ സാനിധ്യത്തിൽ ആ കുടുംബത്തിന് ഭവനത്തിന്റെ താക്കോൽ കൈമാറി.
ഈ കുടുംബത്തിന് 7 സെന്റ് സ്ഥലം ദാനമായി നൽകിയ വയനാട് ജില്ലാ അസോസിയേഷൻ അംഗം ഫൈസൽ കഴുങ്ങിൽ, കോൺട്രാക്ടർ ദിലീഷ് ഫ്രാൻസിസ്, നിർമാണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ എബി പോൾ പുൽപ്പള്ളി എന്നിവരെ ചടങ്ങിൽ ആദരിച്ചു. കുമാരി ഡിജില എലിസബത്ത്, മഞ്ജുഷ സിബി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങുമ്പോൾ തൃശൂരിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ കോൺഗ്രസിൻ്റെ അപ്രതീക്ഷിത നീക്കം. കാലങ്ങളായി എൽഡിഎഫിന്റെ കോട്ടയായി അറിയപ്പെടുന്ന കൈപ്പമംഗലം മണ്ഡലം ഇത്തവണ പിടിച്ചെടുക്കാൻ...
. ന്യൂഡല്‍ഹി: പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട സംരക്ഷണ സമിതി (ഗാഡ്ഗില്‍ കമ്മിറ്റി) അധ്യക്ഷനുമായിരുന്ന പ്രൊഫ. മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. ബുധനാഴ്ച രാത്രി പൂനെയിലെ...
കൽപ്പറ്റ : സമസ്ത 100-ാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ച് ഈ മാസം 28 ന് ജില്ലയിലെ 15 റെയ്ഞ്ചുകളിലും വാഹന...
മേപ്പാടി : ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ രോഗ നിർണ്ണയത്തിന് ഗണനീയമായ സ്ഥാനമുള്ള റേഡിയോളജി & ഇമേജിങ് സയൻസസ് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക സി ടി സ്കാൻ മെഷീൻ...
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...