പുസ്തക പ്രകാശനവും പൂർവ്വ വിദ്യാർത്ഥി സംഗമവും സംഘടിപ്പിച്ചു.

വാളാട് ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ ഓർമ്മത്തണലിൽ ഒരിക്കൽ കൂടി എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി സംഗമവും പുസ്തകപ്രകാശനവും നടത്തി , പൂർവ്വ വിദ്യാർത്ഥിനി ജോഷിത വട്ടക്കുന്നേലിൻ്റെ അറേബ്യൻ ചുംബനം എന്ന നോവൽ ആണ് പ്രകാശനം ചെയ്തത് , വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം സുരേഷ് കുമാർ പുസ്തക പ്രകാശനം ചെയ്തു, ഗായകൻ സുമേഷ് ആദ്യ പ്രതി ഏറ്റുവാങ്ങി, ഫാദർ ജോസ് താമരക്കാട്ടിൽ അധ്യക്ഷത വഹിച്ചു പ്രിൻസിപ്പൽ രാജീവൻ പുതിയിടത്ത് , അധ്യാപികരായ ഉണ്ണികൃഷ്ണൻ പട്ടാമ്പി, കൃഷ്ണൻ, അസീസ്,സുധ, കവി അലി എസ് വാളാട്,മുസ്തഫ, റാഫി, വിഷ്ണു, ഫൈസൽ എന്നിവർ ജോഷിതയ്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു, ഒരു അതിജീവിതയുടെ കഥ പറയുന്ന നോവലാണിത് ഇത് . ജോഷിത വട്ടക്കുന്നേലിൻ്റെ രണ്ടാമത്തെ പുസ്തകമാണിത് , നീർമാതളം ബുക്ക്സ് ആണ് പ്രസാദകർ,

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ എ ഐ ടി യു സി ഹെഡ് പോസ്റ്റോഫീസിലേക്ക്  മാർച്ചും ധർണ്ണയും നടത്തി.
Next post ദാറുൽ ഫലാഹ് സനദ് ദാന സമ്മേളനം സമാപിച്ചു
Close

Thank you for visiting Malayalanad.in