. കൽപ്പറ്റ : വയനാട് ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകാരത്തോടെ 42-ാമത് ജില്ലാ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് 21ന് ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ രാത്രി ഏഴ് വരെ കല്‍പ്പറ്റ സെന്റ് ജോസഫ്സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തും. ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയിലെ 35 ക്ലബുകളില്‍നിന്നു പുരുഷ, വനിതാ വിഭാഗങ്ങളില്‍ 500 ഓളം പേര് മത്സരിക്കുമെന്ന് അസോസിയേഷന് ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അര്‍ജുന അവാര്‍ഡ് ജേതാവും ഐബിബിഎഫ് വൈസ് പ്രസിഡന്റുമായ ടി.വി. പോളി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. ജി.വി. രാജാ അവാര്‍ഡ് ജേതാവും ബിബിഎകെ സംസ്ഥാന സെക്രട്ടറിയുമായ എം.കെ. കൃഷ്ണകുമാര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എം. ഫ്രാന്‍സിസ്, എസ്എസ്ബി ഡിവൈഎസ്പി സനില്‍ തുടങ്ങിയവര്‍ സന്നിഹിതരാകും. കല്‍പ്പറ്റയിലെ ആരോഗ്യ ജിം, ലോംഗ് ലൈഫ് ജിം, ബോഡി ഷെയ്പ് ജിം എന്നിവയുടെ സഹകരണത്തോടെയാണ് ചാമ്പ്യന്‍ഷിപ്പ് സംഘാടനം. അസോസിയേഷനില്‍ അഫിലിയേഷന് ആഗ്രഹിക്കുന്ന ബോഡി ബില്‍ഡിംഗ് ക്ലബുകള്‍ 20ന് മുമ്പ് ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 9447544459.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എന്‍.ആര്. ഷെഫീഖ്, സെക്രട്ടറി രമേശ് ബി. കൈലാസം, ട്രഷറര്‍ വി. അനില്‍കുമാര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ നോമിനി ടി.കെ. ഹരി, വിമന്‍ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ കെ.ജി. ധന്യ എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...