ബത്തേരി: യുവാവിനെ കത്തികൊണ്ട് വെട്ടിയും കമ്പിവടി കൊണ്ടടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. തോമാട്ടുചാല്‍, കൊച്ചുപുരക്കല്‍ വീട്ടില്‍ അബിന്‍ കെ. ബോവസ്(29)നെയാണ് വെള്ളിയാഴ്ച പാതിരിപ്പാലത്ത് വെച്ച് ബത്തേരി പോലീസ് പിടികൂടിയത്. കൊലപാതക ശ്രമം, അക്രമിച്ചു പരിക്കേല്‍പ്പിക്കല്‍ ഉള്‍പ്പെടെ അമ്പലവയല്‍, മേപ്പാടി, ബത്തേരി സ്റ്റേഷനുകളിലെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഈ കേസില്‍ ബത്തേരി, പുത്തന്‍കുന്ന്, പാലപ്പട്ടി വീട്ടില്‍ പി.എന്‍. സംജാദ്(32)നെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കാപ്പ കേസിലെ പ്രതിയായ ഇയാള്‍ക്കെതിരെ കൊലപാതക ശ്രമം, അക്രമിച്ചു പരിക്കേല്‍പ്പിക്കല്‍, ആംസ് ആക്ട് തുടങ്ങി ബത്തേരി, അമ്പലവയല്‍ പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകളുണ്ട്. കുറിച്യാട് ഫോറസ്റ്റ് സ്റ്റേഷനിലും കേസുണ്ട്. ഇയാള്‍ വൈത്തിരി സ്പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡിലാണ്.
24.11.2025 തീയതി രാത്രിയാണ് ബത്തേരി ഐസക് ബാറിന് മുന്‍വശം വെച്ച് ബീനാച്ചി സ്വദേശിക്ക് ക്രൂരമായി അതിക്രമത്തില്‍ മാരക പരിക്കേറ്റത്്. സംജാദും ബീനാച്ചി സ്വദേശിയുമുള്‍പ്പെട്ട റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി മര്‍ദിച്ച കേസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിന് കാരണം. കൈമുട്ടിനും, കണ്ണിനും, ഷോള്‍ഡറിനും പരിക്കേറ്റ യുവാവ് അത്യസന്ന നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
. കൽപ്പറ്റ: 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള ഹൃദയ രോഗ ചികിൽസക്കായി വിദഗ്ദ പരിശോധനയും തുടർ ചികിൽസക്കും പൂർണ്ണമായും സൗജന്യമായുള്ള ശസ്ത്രക്രിയക്കും സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ്...
. കോഴിക്കോട്: കൊയിലാണ്ടി എം എൽ എയും സി പി എം നേതാവുമായ കാനത്തിൽ ജമീല അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അസുഖബാധിതയായി കഴിഞ്ഞ...
മേപ്പാടി കോട്ടവയൽ സ്വദേശിയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ വെർച്വൽ മീഡിയ കോർഡിനേറ്ററുമായ റോഹൻ മാത്യുവിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അച്ചീവർ ബഹുമതി. 2023–2025 കാലയളവിൽ...
.കണ്ണൂർ: ജനാധിപത്യ പ്രക്രിയകളിലും തദ്ദേശ ഭരണത്തിലും സമൂഹത്തിൻ്റെ സമ്പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കണമെന്ന് പയ്യാമ്പലത്ത് നടന്ന ബീച്ച് പഞ്ചായത്ത് ആവശ്യപ്പെട്ടു. സംസ്ഥാന ഭരണകൂടവും രാഷ്ട്രീയ പാർട്ടികളും ആസൂത്രണത്തിന് നേതൃത്വം...
മീനങ്ങാടി സെന്റ് പീറ്റേഴ്സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ശിലാസ്ഥാപനത്തിന്റെയും പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും, മോര് ഗീവര്‍ഗ്ഗീസ് സഹദായുടേയും ഓര്‍മ്മപ്പെരുന്നാള്‍ 2025 ഡിസംബര്‍...