സി പി എം നേതാവും കൊയിലാണ്ടി എംഎല്‍എയുമായ കാനത്തില്‍ ജമീല അന്തരിച്ചു

.
കോഴിക്കോട്: കൊയിലാണ്ടി എം എൽ എയും സി പി എം നേതാവുമായ കാനത്തിൽ ജമീല അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അസുഖബാധിതയായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. കേരളത്തിലെ മുസ്ലിം മാപ്പിള സമുദായത്തിൽ നിന്നുള്ള ആദ്യ വനിതാ എംഎൽഎ ആയിരുന്നു കാനത്തിൽ ജമീല.
2005-ലാണ് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായത്. 2010-ൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. 2020-ൽ രണ്ടാം തവണയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെത്തി. 2021-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽനിന്ന് മത്സരിച്ച് നിയമസഭയിലേക്കെത്തി. 8472 വോട്ടിനാണ് കോൺഗ്രസിൻ്റെ എൻ. സുബ്രഹ്‌മണ്യനെ ജമീല പരാജയപ്പെടുത്തിയത്.
അത്തോളി ചോയികുളം സ്വദേശിനിയാണ് കാനത്തിൽ ജമീല. ഭർത്താവ് കാനത്തിൽ അബ്‌ദുറഹ്‌മാൻ, മക്കൾ: അയ്റീജ് റഹ്‌മാൻ, അനൂജ.

Leave a Reply

Your email address will not be published. Required fields are marked *