സി പി എം നേതാവും കൊയിലാണ്ടി എംഎല്‍എയുമായ കാനത്തില്‍ ജമീല അന്തരിച്ചു
കോഴിക്കോട്: കൊയിലാണ്ടി എം എൽ എയും സി പി എം നേതാവുമായ കാനത്തിൽ ജമീല അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അസുഖബാധിതയായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. കേരളത്തിലെ മുസ്ലിം മാപ്പിള സമുദായത്തിൽ നിന്നുള്ള ആദ്യ വനിതാ എംഎൽഎ ആയിരുന്നു കാനത്തിൽ ജമീല.
2005-ലാണ് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായത്. 2010-ൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. 2020-ൽ രണ്ടാം തവണയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെത്തി. 2021-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽനിന്ന് മത്സരിച്ച് നിയമസഭയിലേക്കെത്തി. 8472 വോട്ടിനാണ് കോൺഗ്രസിൻ്റെ എൻ. സുബ്രഹ്മണ്യനെ ജമീല പരാജയപ്പെടുത്തിയത്.
അത്തോളി ചോയികുളം സ്വദേശിനിയാണ് കാനത്തിൽ ജമീല. ഭർത്താവ് കാനത്തിൽ അബ്ദുറഹ്മാൻ, മക്കൾ: അയ്റീജ് റഹ്മാൻ, അനൂജ.
More Stories
വ്യാജ ഓൺലൈൻ ട്രേഡിങ് വഴി 77 ലക്ഷം തട്ടിയ കേസിൽ യു.പി സ്വദേശിയായ യുവാവ് വയനാട് സൈബർ പോലീസിന്റെ പിടിയിലായി.
വ്യാജ ഓൺലൈൻ ട്രേഡിങ് വഴി 77 ലക്ഷം തട്ടിയ കേസിൽ യു.പി സ്വദേശിയായ യുവാവ് വയനാട് സൈബർ പോലീസിന്റെ പിടിയിലായി. . ചുണ്ടേൽ സ്വദേശിയിൽ നിന്നും ഓൺലൈൻ...
സ്പന്ദനം : ഹൃദയരോഗ ശസ്ത്രക്രിയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
. കൽപ്പറ്റ: 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള ഹൃദയ രോഗ ചികിൽസക്കായി വിദഗ്ദ പരിശോധനയും തുടർ ചികിൽസക്കും പൂർണ്ണമായും സൗജന്യമായുള്ള ശസ്ത്രക്രിയക്കും സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ്...
യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; ഒരാള്‍ കൂടി പിടിയില്‍
ബത്തേരി: യുവാവിനെ കത്തികൊണ്ട് വെട്ടിയും കമ്പിവടി കൊണ്ടടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. തോമാട്ടുചാല്‍, കൊച്ചുപുരക്കല്‍ വീട്ടില്‍ അബിന്‍ കെ. ബോവസ്(29)നെയാണ് വെള്ളിയാഴ്ച പാതിരിപ്പാലത്ത്...
റോഹൻ മാത്യുവിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അച്ചീവർ ബഹുമതി
മേപ്പാടി കോട്ടവയൽ സ്വദേശിയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ വെർച്വൽ മീഡിയ കോർഡിനേറ്ററുമായ റോഹൻ മാത്യുവിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അച്ചീവർ ബഹുമതി. 2023–2025 കാലയളവിൽ...
ഉരുൾ ദുരന്ത ബാധിതർക്കുള്ള ആദ്യ വീടിന്റെ താക്കോൽദാനം നാളെ .
മാനന്തവാടി: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ബാധിത കുടുംബങ്ങള്‍ക്ക് കേരള കാത്തലിക് ബിഷപ്സ് കൗണ്‍സിലിന്റെയും വിവിധ ഏജന്‍സികളുടെയും സഹകരണത്തോടെ മാനന്തവാടി രൂപത നിര്‍മിക്കുന്ന 50 ഭവനങ്ങളില്‍ ആദ്യത്തേതിന്റെ വെഞ്ചിരിപ്പ്...
ജനാധിപത്യ പ്രക്രിയിൽ സമ്പൂർണ്ണ സമൂഹ പങ്കാളിത്തം ഉറപ്പാക്കണം: ബീച്ച് പഞ്ചായത്ത്
.കണ്ണൂർ: ജനാധിപത്യ പ്രക്രിയകളിലും തദ്ദേശ ഭരണത്തിലും സമൂഹത്തിൻ്റെ സമ്പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കണമെന്ന് പയ്യാമ്പലത്ത് നടന്ന ബീച്ച് പഞ്ചായത്ത് ആവശ്യപ്പെട്ടു. സംസ്ഥാന ഭരണകൂടവും രാഷ്ട്രീയ പാർട്ടികളും ആസൂത്രണത്തിന് നേതൃത്വം...
