റോഹൻ മാത്യുവിന് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ് അച്ചീവർ ബഹുമതി

മേപ്പാടി കോട്ടവയൽ സ്വദേശിയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ വെർച്വൽ മീഡിയ കോർഡിനേറ്ററുമായ റോഹൻ മാത്യുവിന് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ് അച്ചീവർ ബഹുമതി. 2023–2025 കാലയളവിൽ അഡോബ്, ഗൂഗിൾ, സ്റ്റാൻഫോർഡ് സർവകലാശാല, ഇംപീരിയൽ കോളജ് ലണ്ടൻ, കാൾ ആർട്സ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്ന് ഗ്രാഫിക് ഡിസൈൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്രിയേറ്റീവ് ടെക്നോളജി തുടങ്ങിയ മേഖലകളിൽ 52 അന്താരാഷ്ട്ര സെർടിഫിക്കറ്റുകൾ ലഭിച്ചതിലൂടെയാണ് ഈ അംഗീകാരം നേടിയത്. ചുങ്കത്തിൽ മാത്യൂ ജോർജിന്റെയും എൽസി മാത്യുവിന്റെയും മകനാണ്. ഭാര്യ ടിന വി ഐ. ഏകമകൻ അലക്സ്‌ റോഹൻ.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉരുൾ ദുരന്ത ബാധിതർക്കുള്ള ആദ്യ വീടിന്റെ താക്കോൽദാനം നാളെ .
Next post സി പി എം നേതാവും കൊയിലാണ്ടി എംഎല്‍എയുമായ കാനത്തില്‍ ജമീല അന്തരിച്ചു
Close

Thank you for visiting Malayalanad.in