മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍  പ്രധാന പെരുന്നാള്‍  ഡിസംബര്‍ 1, 2, 3 തീയതികളില്‍

മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ശിലാസ്ഥാപനത്തിന്റെയും പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും, മോര്‍ ഗീവര്‍ഗ്ഗീസ് സഹദായുടേയും ഓര്‍മ്മപ്പെരുന്നാള്‍ 2025 ഡിസംബര്‍ 1, 2, 3 (തിങ്കള്‍, ചൊവ്വ, ബുധന്‍) തീയതികളില്‍ നടത്തപ്പെടുന്നു. 1 ന് തിങ്കളാഴ്ച രാവിലെ 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 8 മണിക്ക് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക് റവ.ഫാ. എല്‍ദോ കാട്ടുകുടി, റവ.ഫാ.സജി അബ്രാഹം ചൊള്ളാട്ട്, റവ.ഫാ.ബൈജു മനയത്ത് എന്നിവര്‍ കാര്‍മ്മിത്വം വഹിക്കും. രാവിലെ 10 മണിക്ക് പെരുന്നാളിന് തുടക്കം കുറിച്ച് വികാരി ഫാ.ബിജുമോന്‍ കര്‍ലോട്ടുകുന്നേല്‍ കൊടി ഉയര്‍ത്തും. വൈകുന്നേരം 6.00ന് സന്ധ്യാ പ്രാര്‍ത്ഥനയും ആശീര്‍വാദവും നടത്തും 2 ന് ചൊവ്വാഴ്ച 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 7.30ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന ക്ക് അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മീകത്വം വഹിക്കും. റവ.ഫാ. മനീഷ് ജേക്കബ് പുല്ല്യാട്ടേല്‍, റവ.ഫാ എല്‍ദോ മനയത്ത്എന്നിവര്‍ സഹ കാര്‍മ്മീകരായിരിക്കും 8.30ന് സ്‌നേഹസ്പര്‍ശം 2025 നടത്തപ്പെടും. തുടര്‍ന്ന് 09.00 മുതല്‍ 1 മണിവരെ സുല്‍ത്താന്‍ ബത്തേരി വിനായക ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തപ്പെടും. വൈകുന്നേരം 4 മണിക്ക് കുരിശിന്‍തൊട്ടികളില്‍ കൊടിഉയര്‍ത്തല്‍, 5.30ന് ദൈവാലയ കവാടത്തില്‍ മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മോര്‍ സ്‌തേഫാനോസ് തിരുമേനി ക്കും അഭിവന്ദ്യ കുര്യാക്കോസ് മോര്‍ തെയോഫീലോസ് തിരുമേനിക്കും സ്വീകരണം, 6 മണിക്ക് സന്ധ്യ പ്രാര്‍ത്ഥന, 7 മണിക്ക് മീനങ്ങാടി ടൗണ്‍കുരിശിലേക്കുള്ള പ്രദക്ഷിണം തുടര്‍ന്ന് ആശീര്‍വ്വാദ വും നടത്തും. പൊതുസദ്യയോടൊപ്പം യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വാദ്യമേള സംഗമം നടത്തും. പ്രധാന പെരുന്നാള്‍ ദിനമായ 3ന് ബുധനാഴ്ച വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് എം.എസ്.ഒ.റ്റി സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്തായും യൂറോപ്പ് പാത്രിയര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ കുര്യാക്കോസ് മോര്‍ തെയോഫീലോസ് തിരുമേനി പ്രധാന കാര്‍മ്മികത്വം വഹിക്കും, റവ.ഫാ.എല്‍ദോ അതിരമ്പുഴയില്‍, റവ.ഫാ. ജെയിംസ് വന്മേലില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. 10 മണിക്ക് മദ്ധ്യസ്ഥ പ്രാര്‍ത്ഥന, 10.30ന് പ്രസംഗം 11.30ന് പ്രദക്ഷിണം ആശീര്‍വ്വാദം തുടര്‍ന്ന് നേര്‍ച്ചസദ്യ 3 മണിക്ക് കൊടി ഇറക്കുന്നതോടെ പെരുന്നാള്‍ സമാപിക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ.ബിജുമോന്‍ കര്‍ളോട്ടുകുന്നേല്‍, ട്രസ്റ്റി ടി.കെ.തോമസ് തുരുത്തുമ്മേല്‍, സെക്രട്ടറി സാബു വരിക്കളായില്‍, ജോ.ട്രസ്റ്റി ജിതിന്‍ ജോണി കാരുകുഴി, പബ്ലിസിറ്റി കണ്‍വീനര്‍ അനില്‍ ജേക്കബ് കീച്ചേരില്‍ എന്നിവര്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post രാഹുലിനെതിരെ കടുത്ത നടപടി വേണമായിരുന്നു; പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നു: രമേശ് ചെന്നിത്തല
Next post ജനാധിപത്യ പ്രക്രിയിൽ സമ്പൂർണ്ണ സമൂഹ പങ്കാളിത്തം ഉറപ്പാക്കണം: ബീച്ച് പഞ്ചായത്ത്
Close

Thank you for visiting Malayalanad.in