മീനങ്ങാടി സെന്റ് പീറ്റേഴ്സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ശിലാസ്ഥാപനത്തിന്റെയും പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും, മോര് ഗീവര്‍ഗ്ഗീസ് സഹദായുടേയും ഓര്‍മ്മപ്പെരുന്നാള്‍ 2025 ഡിസംബര്‍ 1, 2, 3 (തിങ്കള്‍, ചൊവ്വ, ബുധന്‍) തീയതികളില്‍ നടത്തപ്പെടുന്നു. 1 ന് തിങ്കളാഴ്ച രാവിലെ 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 8 മണിക്ക് വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാനയ്ക് റവ.ഫാ. എല്‍ദോ കാട്ടുകുടി, റവ.ഫാ.സജി അബ്രാഹം ചൊള്ളാട്ട്, റവ.ഫാ.ബൈജു മനയത്ത് എന്നിവര്‍ കാര്‍മ്മിത്വം വഹിക്കും. രാവിലെ 10 മണിക്ക് പെരുന്നാളിന് തുടക്കം കുറിച്ച് വികാരി ഫാ.ബിജുമോന് കര്‍ലോട്ടുകുന്നേല്‍ കൊടി ഉയര്‍ത്തും. വൈകുന്നേരം 6.00ന് സന്ധ്യാ പ്രാര്‍ത്ഥനയും ആശീര്‍വാദവും നടത്തും 2 ന് ചൊവ്വാഴ്ച 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 7.30ന് വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാന ക്ക് അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മോര് സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മീകത്വം വഹിക്കും. റവ.ഫാ. മനീഷ് ജേക്കബ് പുല്ല്യാട്ടേല്‍, റവ.ഫാ എല്‍ദോ മനയത്ത്എന്നിവര് സഹ കാര്‍മ്മീകരായിരിക്കും 8.30ന് സ്നേഹസ്പര്‍ശം 2025 നടത്തപ്പെടും. തുടര്‍ന്ന് 09.00 മുതല്‍ 1 മണിവരെ സുല്‍ത്താന്‍ ബത്തേരി വിനായക ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തപ്പെടും. വൈകുന്നേരം 4 മണിക്ക് കുരിശിന്‍തൊട്ടികളില്‍ കൊടിഉയര്‍ത്തല്‍, 5.30ന് ദൈവാലയ കവാടത്തില്‍ മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മോര് സ്തേഫാനോസ് തിരുമേനി ക്കും അഭിവന്ദ്യ കുര്യാക്കോസ് മോര് തെയോഫീലോസ് തിരുമേനിക്കും സ്വീകരണം, 6 മണിക്ക് സന്ധ്യ പ്രാര്‍ത്ഥന, 7 മണിക്ക് മീനങ്ങാടി ടൗണ്‍കുരിശിലേക്കുള്ള പ്രദക്ഷിണം തുടര്‍ന്ന് ആശീര്‍വ്വാദ വും നടത്തും. പൊതുസദ്യയോടൊപ്പം യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വാദ്യമേള സംഗമം നടത്തും. പ്രധാന പെരുന്നാള്‍ ദിനമായ 3ന് ബുധനാഴ്ച വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാനയ്ക്ക് എം.എസ്.ഒ.റ്റി സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്തായും യൂറോപ്പ് പാത്രിയര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ കുര്യാക്കോസ് മോര് തെയോഫീലോസ് തിരുമേനി പ്രധാന കാര്‍മ്മികത്വം വഹിക്കും, റവ.ഫാ.എല്‍ദോ അതിരമ്പുഴയില്‍, റവ.ഫാ. ജെയിംസ് വന്മേലില് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. 10 മണിക്ക് മദ്ധ്യസ്ഥ പ്രാര്‍ത്ഥന, 10.30ന് പ്രസംഗം 11.30ന് പ്രദക്ഷിണം ആശീര്‍വ്വാദം തുടര്‍ന്ന് നേര്‍ച്ചസദ്യ 3 മണിക്ക് കൊടി ഇറക്കുന്നതോടെ പെരുന്നാള്‍ സമാപിക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ.ബിജുമോന് കര്‍ളോട്ടുകുന്നേല്‍, ട്രസ്റ്റി ടി.കെ.തോമസ് തുരുത്തുമ്മേല്‍, സെക്രട്ടറി സാബു വരിക്കളായില്‍, ജോ.ട്രസ്റ്റി ജിതിന് ജോണി കാരുകുഴി, പബ്ലിസിറ്റി കണ്‍വീനര്‍ അനില്‍ ജേക്കബ് കീച്ചേരില്‍ എന്നിവര്‍ അറിയിച്ചു
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...