കൂടുതല്‍ സംഭരണ ശേഷിയോടെ സാന്‍ഡിസ്‌കിന്റെ പുതിയ ഡബ്ല്യൂ.ഡി ബ്ലൂ എസ്.എന്‍ 5100 എന്‍.വി.എം.ഇ 

കൊച്ചി: ഉപയോക്താക്കള്‍ക്കായി സാന്‍ഡിസ്‌കിന്റെ പുതിയ പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കി. മുമ്പത്തെ ജനറേഷനെ അപേക്ഷിച്ച് കൂടുതല്‍ ഫീച്ചറുകളാണ് പുതിയ മോഡലിലുള്ളത്. എ.ഐ വര്‍ക്കുകള്‍ കൂടുതല്‍ എളുപ്പമാക്കാനും 4കെ., 5കെ. ക്വാളിറ്റിയിലുള്ള വീഡിയോകളെ എഡിറ്റ് ചെയ്യാനും പുതിയ പതിപ്പിന് അനായാസം കഴിയും.
500 ജിബി മുതല്‍ 4 ടിബി2 വരെയുള്ള സംഭരണ ശേഷിയുള്ള ഈ സാന്‍ഡിസ്‌ക് വേഗത്തില്‍ ഫയലുകള്‍ കൈമാറ്റാനും ചെയ്യാനും ഉയര്‍ന്ന ആപ്ലിക്കേഷനുകളെ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനും സാന്‍ഡിസ്‌കിന് സാധിക്കും. മുന്‍ ജനറേഷനുമായി ബന്ധപ്പെടുത്തുമ്പോള്‍ 30% വേഗതയാണ് പുതിയ സാന്‍ഡിസ്‌കിനുള്ളത്. വലിയ ഫയലുകളും പ്രോജക്ട് ഫോള്‍ഡറുകളും വേഗത്തില്‍ കോപ്പി ചെയ്യാനും അഞ്ച് വര്‍ഷത്തെ ലിമിറ്റഡ് വാറണ്ടിയും പുതിയ സാന്‍ഡിസ്‌കിന് ലഭിക്കും. ഉയര്‍ന്ന കപ്പാസിറ്റിക്കായി സാന്‍ഡിസ്‌ക് ബിസ്‌ക്8 ക്യുഎല്‍സി ത്രീഡി സിബിഎ ടെക്‌നോളജിയും ഒരുക്കിയിട്ടുണ്ട്. ഡബ്ല്യൂ.ഡി ബ്ലൂ എസ്.എന്‍ 5100 എന്‍.വി.എം.ഇ എസ്.എസ്.ടി 500 ജി.ബി 1ടി.ബി, 2ടി.ബി, 4ടി.ബി കപ്പാസിറ്റിയില്‍ ലഭ്യമാണ്. 500 ജിബി മോഡലിന് 3,899 രൂപ മുതലാണ് വില.

Leave a Reply

Your email address will not be published. Required fields are marked *

Previous post പണമില്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിക്കരുത്; നിരക്കുകൾ പ്രദർശിപ്പിക്കണം: ആശുപത്രികൾക്ക് ഹൈക്കോടതിയുടെ കർശന നിർദേശം
Next post ചികിത്സാരം​ഗത്ത് നേട്ടവുമായി അപ്പോളോ അഡ്ലക്സ്; അതിസങ്കീർണ  മഹാധമനി ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് മടങ്ങിയത് നാല് പേർ
Close

Thank you for visiting Malayalanad.in