നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന് ദേശീയ സി എസ് ആര്‍ പുരസ്‌കാരം

കൊച്ചി: നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന് (എന്‍.ജി.ഐ.എല്‍) റോട്ടറി ഇന്ത്യ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ദേശീയ സി.എസ്.ആർ. (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി) പുരസ്‌കാരം ലഭിച്ചു.
‘വാട്ടര്‍, സാനിറ്റേഷന്‍ ആന്‍ഡ് ഹൈജീന്‍ – ലാര്‍ജ് എന്റര്‍പ്രൈസ്’ വിഭാഗത്തിലാണ് കമ്പനി ഈ നേട്ടം കരസ്ഥമാക്കിയത്. ഇന്ത്യയില്‍ നിന്നുള്ള 563 കമ്പനികളില്‍ നിന്നാണ് നിറ്റാ ജലാറ്റിനെ തിരഞ്ഞെടുത്തത്. കമ്പനി നടപ്പിലാക്കിയ വിവിധ കുടിവെള്ള പദ്ധതികള്‍, കാര്‍ഷിക മേഖലയ്ക്ക് സഹായകമായ പ്രോജക്റ്റുകള്‍, മെന്‍സ്ട്രുവല്‍ കപ്പുകളുടെ വിതരണം, മറ്റ് ഹരിത പദ്ധതികള്‍ (ഗ്രീന്‍ പ്രോജക്റ്റുകള്‍) എന്നിവ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ പരിഗണിച്ചു.
ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കമ്പനിയുടെ സിഎസ്ആര്‍ മാനേജര്‍ എബി നെല്‍സണ്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
ഈ വര്‍ഷം റോട്ടറി ഇന്ത്യയുടെ സൗത്ത് റീജിയന്‍ സിഎസ്ആര്‍ അവാര്‍ഡും നിറ്റാ ജലാറ്റിന്‍ നേടിയിരുന്നു. കൂടാതെ, കേരളാ മാനേജ്മെന്റ് അസോസിയേഷന്റെ (കെ.എം.എ) എന്‍വയോണ്‍മെന്റ് വിഭാഗത്തിലുള്ള സി.എസ്.ആർ അവാര്‍ഡും കമ്പനിക്ക് ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post റോഡിനോട് അവഗണന: വോട്ട്   ബഹിഷ്കരിക്കുവാൻ ജനകീയ കൂട്ടായ്മ  തീരുമാനിച്ചു.
Next post താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ തടയുന്നതിനുള്ള നടപടികൾ ആരംഭിച്ചു – കത്തിന്‌ മറുപടിയായി നിതിൻ ഗഡ്കരി
Close

Thank you for visiting Malayalanad.in