കൽപ്പറ്റ: കൽപ്പറ്റ എം.സി.എഫ്. പബ്ലിക് സ്‌കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ എക്സിബിഷനിൽ, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കിയ മെഡിക്കൽ എക്സിബിഷൻ എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീറിന്റെ സാന്നിധ്യത്തിൽ മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി. പി ശശീന്ദ്രനും ഗായത്രി ശ്രേയാംസ്കുമാറും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങൾ, വ്യത്യസ്ത വളർച്ചാ ഘട്ടങ്ങളിലുള്ള ഗർഭസ്ഥ ശിശുക്കളുടെ മാതൃകകൾ എന്നിവ കുട്ടികൾക്കും മറ്റു സന്ദർശകർക്ക് വിജ്ഞാനപ്രദമായ ഒരനുഭവമായി. കൂടാതെ, ആരോഗ്യമേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങൾ പരിചയപ്പെടുത്തുന്നതിനായി വിവിധതരം ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ഉപകരണങ്ങളും, ഹൃദയത്തിൻ്റെയും രക്തക്കുഴലുകളുടെയും രോഗനിർണയം, നിരീക്ഷണം, ചികിത്സ എന്നിവയ്ക്കായി ഉപയോഗിക്കുന്ന ആധുനിക കാർഡിയോളജി ഉപകരണങ്ങളുടെ പ്രത്യേക പ്രദർശനവും ഒപ്പം, ബി.എൽ.എസ്. (Basic Life Support) പരിശീലനം, സാമൂഹിക സേവന തത്പരരായവർക്ക് ആസ്റ്റർ വോളന്റിയേഴ്സ് രജിസ്ട്രേഷൻ, ആരോഗ്യ രംഗത്തെ ഗവേഷണ പ്രവർത്തനങ്ങളെക്കുറിച്ച് അറിയുന്നതിനും പിന്തുണ നൽകുന്നതിനും ഐ നെസ്റ്റ് റിസർച്ച് ഫൗണ്ടേഷൻ എന്നിവയ്ക്കും പ്രത്യേകം കൗണ്ടറുകളും പ്രദർശന നഗരിയിൽ ഒരുക്കിയിട്ടുണ്ട്. മൂന്നു ദിവസത്തെ എക്സിബിഷൻ നവംബർ 8ന് അവസാനിയ്ക്കും.
കൽപ്പറ്റ: കൽപ്പറ്റ പുളിയാർമല ‘വയനാട് പക്ഷി മേളയ്ക്ക്’ ഒരുങ്ങുന്നു. കാട്ടുനായ്ക്ക ഭാഷയിൽനിന്നും എടുത്ത ‘ഹെയ്ക്കി ബണക്കു’ എന്ന് പേരിട്ടിരിക്കുന്ന മേള ഇന്ത്യയുടെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്ന സലിം...
* മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം നിർവഹിച്ചു * പുരുഷ-വനിതാ താരങ്ങളുടെ 5000 മീറ്റർ ഓട്ടത്തോടെ 09.11.2025 അത്‌ലറ്റിക് മത്സരങ്ങൾ ആരംഭിക്കും. കൽപ്പറ്റ: വയനാട് ജില്ലാ പോലീസ്...
മാനന്തവാടി: എരുമതെരുവിലെ ബീഫ് സ്റ്റാളില്‍ അതിക്രമിച്ചു കയറി ജീവനക്കാരനെ ഇരുമ്പ് താഴ് കൊണ്ട് അടിച്ചുപരിക്കേല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കാപ്പ കേസ് പ്രതിയടക്കം രണ്ട് പേര്‍...
ശ്രേയസ് നമ്പ്യാർകുന്ന് യൂണിറ്റിലെ ധനശ്രീ സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ് ഉദ്ഘാടനം ചെയ്തു.സംഘം വൈസ് പ്രസിഡന്റ് ഷണ്മുഖൻ...
കൽപറ്റ : വയനാട് ജില്ലയിലെ എല്ലാവർക്കും ബേസിക് ലൈഫ് സപ്പോർട്ട് (BLS) അഥവാ പ്രാഥമിക ജീവൻരക്ഷാ ഉപാധികളിൽ പരിശീലനം നൽകുന്ന *ലൈഫ് ലൈൻ* പദ്ധതിയുമായി ഡോ. മൂപ്പൻസ്...
ബത്തേരി: ആയുധധാരികളായ സംഘം രാത്രി വാഹനം തടഞ്ഞു നിര്‍ത്തി ഭീകാരാന്തരീക്ഷം സൃഷ്ടിച്ച് യാത്രക്കാരെ മര്‍ദിച്ചശേഷം വാഹനവും മുതലുകളും കവര്‍ച്ച ചെയ്തുകൊണ്ടുപോയ സംഭവത്തില്‍ സഹായി പിടിയില്‍. കുറ്റവാളി സംഘത്തെ...