* മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം നിർവഹിച്ചു * പുരുഷ-വനിതാ താരങ്ങളുടെ 5000 മീറ്റർ ഓട്ടത്തോടെ 09.11.2025 അത്‌ലറ്റിക് മത്സരങ്ങൾ ആരംഭിക്കും.
കൽപ്പറ്റ: വയനാട് ജില്ലാ പോലീസ് അത്‌ലറ്റിക് മീറ്റിന് മാർച്ച് പാസ്റ്റോടെ മരവയലിലുള്ള എം.കെ. ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ വർണാഭ തുടക്കം. പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു അത്‌ലറ്റിക് മീറ്റ് ഉദ്ഘാടനം ചെയ്ത് മാര്‍ച്ച് പാസ്റ്റില്‍ സല്യൂട്ട് സ്വീകരിച്ചു. വിശിഷ്ട അതിഥിയായ മുൻ ഇന്ത്യൻ വനിതാ ബാസ്കറ്റ്ബോൾ ടീം ക്യാപ്റ്റൻ പി.എസ്. ജീനയും മന്ത്രിയും ചേർന്ന് കൊളുത്തി കൊടുത്ത ദീപശിഖയുമായി പോലീസിലെ ദേശീയ-സംസ്ഥാന കായിക താരങ്ങൾ ഗ്രൗണ്ടിനെ വലയം വെച്ചു. ഗ്രൗണ്ടിൽ പ്രത്യേകം സജ്ജീകരിച്ച ഗ്യാസ് സ്തൂപത്തിൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ദീപശിഖ സ്ഥാപിച്ചു.
ഉദ്ഘാടനത്തിനോടനുബന്ധിച്ചുള്ള മാർച്ച് പാസ്റ്റിൽ ബത്തേരി, മാനന്തവാടി, കൽപ്പറ്റ സബ് ഡിവിഷൻ ടീമുകളും, ഡി.ച്ച്.ക്യൂവും സ്‌പെഷ്യൽ യൂണിറ്റും അണിനിരന്നു. മാർച്ചിൽ ഡി.എച്ച്.ക്യൂ ടീം ഒന്നാമതായി. ഉദ്ഘാടന ശേഷം ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മത്സരത്തിൽ ബത്തേരി സബ് ഡിവിഷനും ഡി.ച്ച്.ക്യൂ ടീം തമ്മിൽ ഏറ്റുമുട്ടി. ഡി.എച്ച്.ക്യൂ ടീം ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ചാമ്പ്യാന്മാരായി. നിമീഷ് രണ്ട് ഗോളും ലിജിത്ത് ഒരു ഗോളും നേടി.
ജില്ലാ പോലീസ് അഡീഷണൽ എസ്.പി എൻ.ആർ. ജയരാജ്, റിട്ട. എസ്.പി. പ്രിൻസ് എബ്രഹാം, ഡിവൈ.എസ്.പിമാരായ കെ.ജെ. ജോൺസൺ(ഡി.സി.ആർ.ബി), എം.എം അബ്ദുൾ കരീം( സ്‌പെഷ്യൽ ബ്രാഞ്ച്), പി.എൽ. ഷൈജു(കൽപ്പറ്റ), കെ.കെ. അബ്ദുൽ ഷരീഫ്(ബത്തേരി), വി.കെ. വിശ്വംഭരൻ (മാനന്തവാടി), ടി. എ അഗസ്റ്റിൻ(എസ്.എം.എസ്), എന്നിവർ സന്നിഹിതരായിരുന്നു.
09.11.2025, ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ ട്രാക്കിലെയും ഫീൽഡിലെയും അത്‌ലറ്റിക്‌സ് മത്സരങ്ങൾ പുരുഷ-വനിതാ താരങ്ങളുടെ 5000 മീറ്റർ ഓട്ടത്തോടെ ആരംഭിക്കും. സമാപന സമ്മേളനം വൈകിട്ട് ജില്ലാ കലക്ടർ ഡോ. മേഘശ്രീ ഐ.എ.എസ്. ഉദ്ഘാടനം ചെയ്യും.
കായിക മേളയുടെ ഭാഗമായി നവംബർ ഒന്ന് മുതൽ നടന്ന ഗെയിംസ് മത്സരങ്ങളിൽ ക്രിക്കറ്റ് മത്സരത്തിൽ ഡി.ച്ച്.ക്യൂവും, വോളിബോൾ മത്സരത്തിൽ മാനന്തവാടി സബ് ഡിവിഷനും ചാമ്പ്യന്മാരായി. ബാഡ്മിൻറൺ സിംഗിൾസ് മത്സരത്തിൽ മാനന്തവാടി സബ്ഡിവിഷനിലെ റാഷിദും ഡബിൾസ് മത്സരത്തിൽ സ്‌പെഷ്യൽ യൂണിറ്റിലെ സജീവൻ- നെതിൽ സഖ്യവും ചാമ്പ്യന്മാരായി.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...