മുഖം മിനുക്കി കൽപ്പറ്റ നഗരസഭാ കാര്യാലയം: പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ

കൽപ്പറ്റ: മുഖം മിനുക്കി കൽപ്പറ്റ നഗരസഭാ കാര്യാലയം. നിർമ്മാണം പൂർത്തിയാക്കിയ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ നടക്കും. കൽപ്പറ്റ നഗരത്തിൽ അഴുക്ക് ചാൽ നിർമ്മാണം, ഫുട്പാത്ത് കൈവരി നിർമ്മാണം എന്നിവ പൂർത്തിയാക്കി പൂച്ചട്ടികൾ വച്ച് നഗരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം സൗന്ദര്യവൽക്കരണം നടത്തിയിരുന്നു.
അപ്പോഴും നഗരസഭ കാര്യാലയത്തിന്റെ ഒരു ഭാഗം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലും വൃത്തി ഹീനമായ അവസ്ഥയുമായിരുന്നു.പഴയ ബ്ലോക്കിനും അനക്സിനും ഇടയിലുള്ള ഒരു ഭാഗമാണ് നവീകരിച്ച പുതിയ ബ്ലോക്ക് ആക്കി നിർമ്മിച്ചത്. ചെയർ പേഴ്‌സൻ്റെ ചേംബറിനൊപ്പം വൈസ് ചെയർപേഴ്സൻ്റെ ചേംബറും സെക്രട്ടറിയുടെ ചേംബറും ഒരുക്കിയിട്ടുണ്ട് .ഇതു കൂടാതെ എൽ എസ് ജി, അഡ്മിനിസ്ട്രേറ്റീവ് വിഭാഗം , എഞ്ചിനീയറിംഗ് വിഭാഗം എന്നിവയും പ്രത്യേകമായി നിർമ്മിച്ചിട്ടുണ്ട്.
പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്കുശേഷം രണ്ടരയ്ക്ക് പ്രിയങ്ക ഗാന്ധി എം.പി നിർവഹിക്കും.
നഗരസഭ കാര്യാലയത്തിന്റെ മുൻഭാഗവും പരിസരങ്ങളും പൂച്ചെടികളും പൂച്ചട്ടികളും വെച്ച് സൗന്ദര്യവൽക്കരണം പൂർത്തിയാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ നാളെ പ്രഖ്യാപിച്ച പണിമുടക്ക് വയനാട് ജില്ലയെ സാരമായി ബാധിക്കും.
Next post വയനാട് അമ്പലവയലിൽ വാഹനപകടം; രണ്ട് യുവാക്കൾ മരിച്ചു
Close

Thank you for visiting Malayalanad.in