കാലുകൾ ബന്ധിച്ച നിലയിൽ കത്തിക്കരിഞ്ഞ മൃതദേഹം; കൊലപാതകമെന്ന് സംശയം
കമ്പളക്കാട് ഒന്നാം മൈൽ റോഡിലുള്ള കെട്ടിടത്തിന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്. പൂർണ്ണമായും കത്തിക്കരിഞ്ഞ മൃതദേഹത്തിന്റെ രണ്ട് കാലുകളും വയർ ഉപയോഗിച്ച് ബന്ധിച്ച നിലയിലായിരുന്നു. ഇത് കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നു.
അതേസമയം, സംഭവസ്ഥലത്തുനിന്ന് പെട്രോൾ കൊണ്ടുവന്ന കുപ്പിയും ഒരു ബാഗും മദ്യക്കുപ്പിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ആത്മഹത്യയാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും.
More Stories
ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ നാളെ പ്രഖ്യാപിച്ച പണിമുടക്ക് വയനാട് ജില്ലയെ സാരമായി ബാധിക്കും.
കൽപ്പറ്റ: ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ (INTUC) അംഗത്വ ബലം കൂടുതൽ ഉള്ള ജില്ലയാണ് വയനാട് . മാനന്തവാടി, അമ്പലവയൽ, പുൽപള്ളി ഷോപ്പുകളും, കൽപ്പറ്റ വെയർഹൗസും നാളെ അടഞ്ഞു...
സകലകല സാംസ്കാരിക വേദി വയലാർ അനുസ്മരണവും വയലാർ ഗാനാലാപന മത്സരവും സംഘടിപ്പിച്ചു
വയലാർ അനുസ്മരണം നടത്തി മീനങ്ങാടി : മീനങ്ങാടി ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തിച്ചു വരുന്ന സകലകല സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ വയലാർ അനുസ്മരണവും ജില്ലാതല വയലാർ ഗാനാലാപന...
തീകൊളുത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു:മരിച്ചത് പോക്സോ കേസിലെ പ്രതി.
കമ്പളക്കാട്: വെള്ളമുണ്ട സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ പ്രതിയെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കരമന സ്വദേശിയായ സുനില്‍ കുമാര്‍ എന്ന അല്‍ അമീന്...
ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി റോട്ടറി കബനിവാലി.
മാനന്തവാടി: റോട്ടറി ഇൻ്റർനാഷണലിൻ്റെയും,ലിയോ മെട്രോ ആശുപത്രിയുടേയും സഹകരണത്തോടെ ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികൾക്ക് ഒരു രോഗിക്ക് ഒന്നരലക്ഷത്തോളം രൂപ ചെലവുവരുന്ന പ്രോസിജീയർ തികച്ചും സൗജന്യമായി ചെയ്യുന്നതിൻ്റെ മുന്നോടിയായി...
വണ്ടിക്കടവ് ഉന്നതിയിലെ ദുരിതം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു, 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ഉത്തരവ്
വയനാട്: ശുചിമുറിയില്ലാതെ വണ്ടിക്കടവ് ഉന്നതിയിലെ ആദിവാസി കുടുംബങ്ങൾ അനുഭവിക്കുന്ന ദുരിതത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. വിഷയത്തിൽ സ്വമേധയാ കേസെടുത്ത കമ്മീഷൻ, അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട്...
വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണു
മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണു. പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് മുകളിലേക്കാണ് മരക്കൊമ്പ് വീണത്. ആളപായമില്ല. ആശുപത്രിയുടെ പ്രധാന കവാടം കഴിഞ്ഞ്...