കമ്പളക്കാട്: വെള്ളമുണ്ട സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ പ്രതിയെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കരമന സ്വദേശിയായ സുനില്‍ കുമാര്‍ എന്ന അല്‍ അമീന് (50) ആണ് മരിച്ചത്. ഇയാളെ ഇന്ന് രാവിലെ കമ്പളക്കാട് പള്ളിക്കുന്ന് റോഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ടെറസ്സിലാണ് പോള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുകാലുകളും വയറുകള്‍ ഉപയോഗിച്ച് കെട്ടിയിട്ട ശേഷം പെട്രോളൊഴിച്ച് സ്വയം കത്തിച്ചതായാണ് നിഗമനം. പെട്രോള്‍ കൊണ്ടുവന്ന കുപ്പിയും, സിഗരറ്റ് ലാമ്പും സമീപത്ത് നിന്നും പോലീസ് കണ്ടെടുത്തു. കൂടാതെ ഇയ്യാളുടെ ആത്മഹത്യ കുറിപ്പും ലഭിച്ചിട്ടുണ്ട്. ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാതെ പലയിടങ്ങളില്‍ പണിയെടുത്താണ് ഇയാൾ ജീവിച്ച് വന്നത്. കൂടാതെ വ്യത്യസ്തമായ പേരുകളില്‍ ഇയ്യാള് മുന്നോളം വിവാഹങ്ങളും കഴിച്ചിട്ടുണ്ട്. 2024 നവംബറില്‍ വെള്ളമുണ്ടയില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ അറസ്റ്റിലായ ശേഷം നിലവില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു ഇയാൾ.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...