ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി റോട്ടറി കബനിവാലി.

മാനന്തവാടി: റോട്ടറി ഇൻ്റർനാഷണലിൻ്റെയും,ലിയോ മെട്രോ ആശുപത്രിയുടേയും സഹകരണത്തോടെ ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികൾക്ക് ഒരു രോഗിക്ക് ഒന്നരലക്ഷത്തോളം രൂപ ചെലവുവരുന്ന പ്രോസിജീയർ തികച്ചും സൗജന്യമായി ചെയ്യുന്നതിൻ്റെ മുന്നോടിയായി 2025 നവംബർ മാസം 1-ാം തീയതി ശനിയാഴ്ച മൂന്ന് മണി മുതൽ അഞ്ച് മണി വരെ വിദഗ്ദ ഡോക്ടർമാർ മാനന്തവാടി സെൻറ് ജോസഫ് മിഷൻ ആശുപത്രിയിൽവച്ച് പരിശോധന നടത്തുന്നു. ഈ സുവർണ്ണാവസരം എല്ലാവരും പരമാവധി ഉപയോഗപ്പെടുത്തണമെന്ന് റോട്ടറി കബനിവാലി മാനന്തവാടി പ്രസിഡണ്ട് ഷാജി എബ്രഹാം, ജോൺസൺ ജോൺ, ജിൻസ് ഫാൻ്റസി, ഷിബി നെല്ലിച്ചുവട്ടിൽ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9074375635,9447219141 , 9447263035 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *

Previous post വണ്ടിക്കടവ് ഉന്നതിയിലെ ദുരിതം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു, 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ഉത്തരവ്
Next post കാലുകൾ ബന്ധിച്ച നിലയിൽ കത്തിക്കരിഞ്ഞ മൃതദേഹം; കൊലപാതകമെന്ന് സംശയം
Close

Thank you for visiting Malayalanad.in