കൊച്ചി : കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ യുണീക് ഐഡി സംരംഭമായ ഓൺലൈൻ സംഗീത വിദ്യാഭ്യാസ പ്ലാറ്റ്‌ഫോം മ്യൂസിക് പണ്ഡിറ്റിന്റെ സ്ഥാപക സി.ഇ.ഒ സെറാ ജോണിനെ ഇന്ത്യയിലെ മികച്ച അൻപത് വനിതാ നേതാക്കളിൽ (2025) ഒരാളായി തെരഞ്ഞടുത്തു. വേർവ് മാനേജ്‌മെന്റ് സംഘടിപ്പിച്ച വനിതാ നേതാക്കളുടെ ഉച്ചകോടിയിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്.
ബ്ലൂടിംബ്രെ മ്യൂസിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ 2021 ല്‍ സ്ഥാപിതമായ സംരംഭമാണ് മ്യൂസിക് പണ്ഡിറ്റ്. സംഗീത പഠനം സന്തോഷകരവും ആകർഷകവും ഫലപ്രദവുമാക്കാൻ ചിട്ടയായ അദ്ധ്യാപന രീതിയും സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യ, മധ്യേഷ്യ, തെക്ക് കിഴക്കൻ ഏഷ്യ, ഓസ്‌ട്രേലിയ, യുഎസ്എ, യൂറോപ്പ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ഇതിന്റെ ഉപഭോക്താക്കളാണ്. സെറയുടെ നേതൃത്വം മ്യൂസിക് പണ്ഡിറ്റിന്റെ അതിവേഗത്തിലുള്ള വളർച്ചയ്ക്ക് കാരണമായെന്ന് ഉച്ചകോടിയിലെ സമിതി വിലയിരുത്തി.
ആറ് മുതൽ പതിന്നാല് വയസ്സുവരെയുള്ള കുട്ടികൾക്ക് ലോകോത്തര നിലവാരമുള്ള സംഗീത വിദ്യാഭ്യാസം നേടാൻ അവസരം നൽകുകയും അതോടൊപ്പം ആത്മവിശ്വാസം, അച്ചടക്കം, സർഗ്ഗാത്മകത എന്നിവയും വളർത്തിയെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
പുരസ്കകാരം വ്യക്തിഗത നേട്ടം മാത്രമല്ല, മ്യൂസിക് പണ്ഡിറ്റിന് പിന്നിലെ കൂട്ടായ ലക്ഷ്യത്തിന്റെയും പ്രയത്നത്തിന്റെയും അംഗീകാരമാണെന്ന് സെറ അഭിപ്രായപ്പെട്ടു. എല്ലാ കുട്ടികൾക്കും സംഗീത വിദ്യാഭ്യാസം പ്രാപ്യവും, ആകർഷകവുമാക്കുക എന്നതായിരുന്നു ദൗത്യം. സംഗീതത്തിന് കൂടുതൽ സന്തോഷമുള്ളവരും ആത്മവിശ്വാസമുള്ളവരുമായ വ്യക്തികളെ രൂപപ്പെടുത്താൻ കഴിയുമെന്ന് അവർ അഭിപ്രായപ്പെട്ടു.
കോർപ്പറേറ്റ് ബാങ്കിംഗ് രംഗത്തെ കരിയറിൽ നിന്ന് സംരംഭകത്വത്തിലേക്ക് മാറിയ ബിടെക് എഞ്ചിനീയറും എംബിഎ ബിരുദധാരിയുമാണ് സെറ. സ്റ്റാൻഫോർഡ് സീഡ് സ്പാർക്ക്, എൻഎസ്ആർസിഇഎൽ ഐഐഎം-ബാംഗ്ലൂരിലെ വനിതാ സ്റ്റാർട്ടപ്പ് പ്രോഗ്രാം, വാധ്വാനി ലിഫ്റ്റോഫ്, കേരള സ്റ്റാർട്ടപ്പ് മിഷന്റെ വി ഗ്രോ ഇൻകുബേഷൻ പ്രോഗ്രാം എന്നിവയുൾപ്പെടെയുള്ള പ്രശസ്തമായ സംരംഭകത്വ പ്രോഗ്രാമുകളുടെ ഭാഗമായിരുന്നു സെറ. കൂടുതൽ വിവരങ്ങൾക്ക്: india.womenleadersasia.com സന്ദർശിക്കുക.
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....
. കൽപ്പറ്റ: മാനന്തവാടിയിലെ മെഡിക്കല്‍ കോളജിലുണ്ടായ ചികിത്സാപിഴവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ നിന്നുള്ള മന്ത്രിയെന്ന നിലയില്‍ എം എല്‍ എ എന്ന നിലയില്‍ ഒ ആര് കേളുവിന് തല്‍സ്ഥാനത്ത്...
ഒന്നാംഘട്ടമായി ഏറ്റെടുക്കുന്നത് 3.24 ഏക്കര്‍ ഭൂമി കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച നൂറുവീടുകളുടെ പദ്ധതിയുടെ ഒന്നാംഘട്ട സ്ഥലമെടുപ്പ് ജനുവരി 13-ഓടെ പൂര്‍ത്തീയാക്കുമെന്ന് ഡി സി സി...
മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, തിരുനാൾ ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇന്ന് വൈകുന്നേരം ഇടവക വികാരി റവ.ഫാദർ...
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങുമ്പോൾ തൃശൂരിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ കോൺഗ്രസിൻ്റെ അപ്രതീക്ഷിത നീക്കം. കാലങ്ങളായി എൽഡിഎഫിന്റെ കോട്ടയായി അറിയപ്പെടുന്ന കൈപ്പമംഗലം മണ്ഡലം ഇത്തവണ പിടിച്ചെടുക്കാൻ...