. കല്പറ്റ: “ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കല്പറ്റ നഗരത്തിൽ നടത്തി. ചടങ്ങ് എം.എൽ.എ ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. വയനാട് നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഹരിത ജയരാജ് സ്വാഗതമാശംസിച്ചു.. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അനിൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ആയുർവേദ ആശുപത്രി സി.എം.ഒ ഡോ. പ്രഷീല കെ, എ.എം.എ.ഐ വയനാട് സെക്രട്ടറി ഡോ. രാജീഷ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് സീനിയർ സൂപ്രണ്ടന്റ് വിനോദ് എം എസ് ചടങ്ങിന് നന്ദി അർപ്പിച്ചു. ചടങ്ങിന്റെ ഭാഗമായി കല്പറ്റ പോലീസ് സൂപ്രണ്ടന്റ് തപോഷ് ബസുമതാരി പതാകകാട്ടി ആരംഭിച്ച ആയുർവേദ പ്രചാരണ ജാഥയിൽ ആയുർവേദത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 400 ഓളം ആളുകൾ പങ്കെടുത്തു. സമാ പനസമ്മേളനത്തിന്റെ ഭാഗമായി യോഗ നൃത്താവിഷ്ക്കാരവും, നാടൻ പാട്ടും സംഘടിപ്പിച്ചു.
പത്താമത് ദേശീയ ആയുർവേദ ദിനം “Ayurveda for People and Planet” എന്ന പ്രമേയവുമായി ആഘോഷിച്ചിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി വിവിധ ആയുർവേദ ആശുപത്രികളിലും ഡിസ്പെൻസറികളിലും മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പുകൾ, ബോധവത്കരണ ക്ലാസുകൾ, ഫുഡ് എക്സ്പോ, ഔഷധസസ്യ പ്രദർശനം തുടങ്ങി നിരവധി പരിപാടികൾ നടന്നു.
കയ്യുന്നി: കയ്യുന്നി ചെറുകിട തേയില കർഷക സംഘം തേയില കൃഷിക്കാരുടെ പ്രതിസന്ധി പരിഗണിച്ചു 2022-2023 വർഷത്തെ സൊസൈറ്റി സംഭരിച്ച മുഴുവൻ തേയില ചപ്പിനും ഒരു രൂപ അധിക...
കൽപ്പറ്റ ബ്ലോക്ക് അസിൻ്റൻ്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചറായി മുഹമ്മദ് ഷഫീക്ക് പി.കെ നിയമിതനായി. 2022 ലെ കേരള സർക്കാർ കൃഷി വകുപ്പിൻ്റെ ഏറ്റവും മികച്ച കൃഷിഓഫിസർക്കുള്ള അവാർഡ്...
സുൽത്താൻ ബത്തേരിയിൽ കെഎസ്ആർടിസി ബസിടിച്ച് വയോധികൻ മരിച്ചു. കരടിപ്പാറ പാമ്പള സ്വദേശി കുഞ്ഞപ്പൻ (87)ആണ് മരിച്ചത്. ഗാന്ധിജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സിടിക്കുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി...
കൽപറ്റ നഗരസഭ : ഗാന്ധിജയന്തിയുടെ ഭാഗമായി കൽപറ്റ നഗരസഭയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയും സംയുക്തമായി ടൗൺ മെഗാ ഡീപ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു. നഗരസഭ ചേയർപേഴ്സൺ...
ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ...