മീനങ്ങാടി:
സാമൂഹിക പ്രതിബദ്ധതയും ലക്ഷ്യബോധവുമുള്ള യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നാഷണൽ സർവീസ് സ്കീം സംസ്ഥാന വ്യാപകമായി ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ‘ജീവിതോത്സവം -2025, ഇരുപത്തി ഒന്നിന കർമ്മപദ്ധതിക്ക് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം കുറിച്ചു . മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡണ്ട് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, എസ്. എം.സി ചെയർമാൻ കെ.എ അലിയാർ , പ്രോഗ്രാം ഓഫീസർ പി.ടി ജോസ്, ഡോ. ബാവ കെ. പാലുകുന്ന് ,ബിൻസി, പി.കെ സരിത, എൻ. ജെ ജിബ എന്നിവർ പ്രസംഗിച്ചു . ‘അനുദിനം കരുത്താകാം കരുതലാകാം’ എന്ന സന്ദേശവുമായി വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും ചേർന്ന് സ്കൂൾ പരിസരത്ത് ലഹരി വിരുദ്ധ മനുഷ്യ വലയം തീർത്തു. സീനിയർ വാളണ്ടിയർ ടി.എസ് അനീറ്റ പ്രതിജ്ഞാവാചകം ചെല്ലികൊടുത്തു. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ പി.ടി ജോസ്, സ്കൂൾ ലീഡർ ഗായത്രി എന്നിവർ നേതൃത്വം നൽകി.
ഇ-ഗവേണൻസ് രംഗത്തെ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ നൽകുന്ന ഇ-ഗവേണൻസ് അവാർഡ് വയനാട് ജില്ലാ ഭരണകൂടത്തിന്. മികച്ച ഇ-ഗവേണൻസ് ഉള്ള ജില്ല എന്ന വിഭാഗത്തിലാണ് വയനാട്...
കൽപ്പറ്റ: വയനാട്ടിൽ കോൺഗ്രസിലെ വിവാദങ്ങൾ തനിയെ ഉണ്ടായതല്ലന്നും ഒരു വിഭാഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതാണന്നും ഡി സി. സി.പ്രസിഡണ്ടു സ്ഥാനം രാജിവെച്ച ശേഷം എൻ.ഡി. അപ്പച്ചൻ മാധ്യമ പ്രവർത്തകരോട്...
പുൽപ്പള്ളി: സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയമ്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന...
. പുൽപ്പള്ളി : ബൈരക്കുപ്പ പാലം സംബന്ധിച്ച് വയനാട് എം.പി. പ്രിയങ്കാഗാന്ധിക്ക് ഫാ. ജോർജ് കപ്പുകാലായിലിന്റെ നേതൃത്വത്തിൽ നിവേദനം നൽകി. ഷംസാദ് മരയ്ക്കാർ ( ജില്ലാ പഞ്ചായത്ത്...
പുല്‍പ്പള്ളി: സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ ചീയമ്പം മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൊടിയേറി. തലശ്ശേരിയില്‍...
ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. വാകേരി, സെന്റ് ആന്റണി ചർച്ച് വാകേരി ഇടവകയുടെ നേതൃത്വത്തിൽ വാകേരി ടൗണിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു,...