തിരുവനന്തപുരം: സാങ്കേതിക വിദ്യകൾ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഡൈസണ്‍ ഇന്ത്യ തിരുവനന്തപുരത്ത് തങ്ങളുടെ ആദ്യസ്റ്റോര്‍ തുറന്നു. രാജ്യത്തെ ഡൈസണിന്റെ 28ാമത് സ്റ്റോറാണ് തിരുവനന്തപുരം ലുലുമാളില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇതുവഴി ഇന്ററാക്ടീവ് റീട്ടെയില്‍ ഇടങ്ങളുടെ തുടര്‍ച്ചയായ വിപുലീകരണത്തിലൂടെ, രാജ്യത്തുടനീളമുള്ള കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ഡൈസണ്‍ ഉത്പന്നങ്ങള്‍ ലഭ്യമാകും. എയര്‍ പ്യൂരിഫയറുകള്‍, എയര്സ്ട്രെയിറ്റ് സ്ട്രൈറ്റ്നര്, സൂപ്പര്‍സോണിക് ഹെയര്‍ ഡ്രയര്‍, എയര്റാപ്പ് ഐ ഡി മള്‍ട്ടി സ്റ്റൈലര്‍ തുടങ്ങിയവക്കൊപ്പം ഏറ്റവും പുതിയ ഹെഡ്ഫോണുകളും ഓഡിയോ സോണും സ്റ്റോറില്‍ ഉള്‍പ്പെടുന്നതാണ് ഡൈസൻ്റെ ഉത്പന്ന ശ്രേണി. ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്ത പ്രായോഗിക അനുഭവം ഉറപ്പാക്കിയും വാങ്ങുന്നതിന് മുമ്പ് ഉപയോഗിച്ച് നോക്കാനുള്ള അവസരം നല്‍കിയും ആവശ്യങ്ങള്‍ക്കനുയോജ്യമായ മെഷീനുകളും അനുബന്ധ ഉപകരണവും നേരിട്ട് കണ്ടെത്താനാകുന്ന രീതിയിലാണ് സ്റ്റോര്‍ ക്രമീകരിച്ചിരിക്കുന്നത്.
ഫ്ളോര്‍ കെയര്‍, പരിസ്ഥിതി സംരക്ഷണം, സൗന്ദര്യം, ഓഡിയോ, ലൈറ്റിംഗ് എന്നിവയുള്‍പ്പെടെ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന ഡൈസണ്‍ സ്റ്റോർ ഉപഭോക്താക്കള്‍ക്ക് തത്സമയം ഉത്പന്നങ്ങള്‍ നേരിട്ട് അനുഭവിച്ചറിയാന്‍ അവസരമൊരുക്കുന്നു. ഡൈസണ്‍ സ്റ്റോറിൻ്റെ ഉദ്ഘാടനം മാനേജിംഗ് ഡയറക്ടര്‍ അങ്കിത് ജെയിന് നിർവഹിച്ചു. ധാന്യങ്ങള്‍, കോണ്‍ഫെറ്റി, പൊടി എന്നിവയടക്കം തറകളിലും അവശിഷ്ടങ്ങളിലും ഡൈസണ്‍ വാക്വം ക്ലീനറുകളുടെ കാര്യക്ഷമത ഉപഭോക്താക്കള്‍ക്ക് കാണാന്‍ കഴിയും. സ്റ്റൈലിംഗ് സ്റ്റേഷനുകളില്‍, സ്റ്റൈലിസ്റ്റുകള്‍ ഡൈസണ്‍ സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള വ്യക്തിഗത നിര്‍ദേശങ്ങളും വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് ലൈവ് ഡെമോണ്സ്ട്രേഷന്സും നല്കുന്നു. www.dyson.in എന്ന വെബ്സൈറ്റ് വഴി സൗജന്യ ഇന്‍സ്റ്റോര്‍ സ്റ്റൈലിംഗ് അപ്പോയിന്റ്മെന്റുകളും ഡൈസണ്‍ വിദഗ്ധരില്‍ നിന്നുള്ള മാസ്റ്റര്‍ ക്ലാസുകളും ബുക്ക് ചെയ്യാം.
മീനങ്ങാടിക്ക് നൂറുമേനി തിളക്കം . മീനങ്ങാടി: കാർഷിക വികസന ക്ഷേമ വകുപ്പ് സംസ്ഥാനത്ത് കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനു നൽകുന്ന സി...
കാക്കവയൽ:വാടക കെട്ടിടങ്ങളിൽ കച്ചവടം ചെയ്യുന്ന വ്യാപാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ടി നിലവിലുള്ള വാടക നിയമത്തിൽ ഭേദഗതി വരുത്തി നിയമനിർമാണം നടത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാക്കവയൽ...
കോഴിക്കോട്: ചാത്തമംഗലം(കോഴിക്കോട്): പോലീസിന്റെ അവസരോചിതമായ ഇടപെടൽമൂലം തടയാനായത് വൻകവർച്ച. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയ്ക്കാണ് കളൻതോട് എസ്ബിഐയുടെ എടിഎം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമംനടന്നത്. രാത്രി പട്രോളിങ് നടത്തുകയായിരുന്ന...
കേരള ബാലസാഹിത്യ അക്കാദമിയുടെ ഏഴാമത് കേരള ബാലസാഹിത്യ പുരസ്കാരം എഴുത്തുകാരിയും വിദ്യാഭ്യാസ പ്രവർത്തകയുമായ ലൈല സൈനിന് ലഭിച്ചു. ഓപ്പറേഷൻ @കൂനിമുത്തിക്കുന്ന് എന്ന നോവലിനാണ് ഏറ്റവും മികച്ച ബാലനോവൽ...
വൈത്തിരി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ പോരാട്ടങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ചുകൊണ്ട് വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈത്തിരി ടൗണില്‍ ഐക്യദാര്‍ഢ്യ റാലി നടത്തി. വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ്...
മേപ്പാടി :ഇന്ത്യയിലെ സുതാര്യമായിരുന്ന ജനാധിപത്യ പ്രക്രിയ അട്ടിമറിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയിൽ പ്രതിഷേധിച്ച രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം.പിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ്...