വയനാട് ജില്ല അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സമ്മാനദാനം നിർവഹിച്ചു
കൽപ്പറ്റ : വയനാട് ജില്ല സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ‘വയനാട് ജില്ല ജൂനിയർ, സീനിയർ അത്ലറ്റിക് ചാപ്യൻഷിപ്പിൽ ‘ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോ-ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി. മത്സരവിജയികൾ 16, 17, 18, തിയ്യതികളിൽ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന സംസ്ഥാന അത്ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കും.വയനാട് അത്ലറ്റിക് അസോസിയേഷൻ ട്രഷറർ സജീഷ് മാത്യു, വയനാട് ജില്ല അത്ലറ്റിക് അസോസിയേഷൻ പ്രസിഡണ്ട് സി.പി. സജി, സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ എ.ഡി. ജോൺ മുതലായവർ നേതൃത്വം നൽകി. ഷോണി ജോസഫ് സംബന്ധിച്ചു.
More Stories
മിനിലോറിയിലിടിച്ച് ബൈക്ക് പൂർണ്ണമായി തകർന്നു; യാത്രികൻ നിസാര പരിക്കോടെ രക്ഷപ്പെട്ടു.
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ വളർത്തിയയാൾ പിടിയിൽ
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ മെഗാ സർജിക്കൽ ക്യാമ്പയിൻ; ശസ്ത്രക്രിയകൾക്ക് പ്രത്യേക ഇളവുകൾ
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു: കൽപ്പറ്റയിൽ ട്രാക്കുണർന്നു.
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....
മെഡിക്കല്‍ കോളജിലെ ചികിത്സാപിഴവ്: മന്ത്രി ഒ ആര് കേളുവിന് തത്സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലന്ന് വയനാട് ഡി സി.സി. പ്രസിഡണ്ട്
. കൽപ്പറ്റ: മാനന്തവാടിയിലെ മെഡിക്കല്‍ കോളജിലുണ്ടായ ചികിത്സാപിഴവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ നിന്നുള്ള മന്ത്രിയെന്ന നിലയില്‍ എം എല്‍ എ എന്ന നിലയില്‍ ഒ ആര് കേളുവിന് തല്‍സ്ഥാനത്ത്...
ഉരുള്‍ദുരന്തബാധിര്‍ക്കായുള്ള ഭവനപദ്ധതി; കോണ്‍ഗ്രസ് പ്രഖ്യാപിച്ച നൂറുവീട് ഒന്നാംഘട്ട സ്ഥലമെടുപ്പ് 13ന് പൂര്‍ത്തിയാവും.
ഒന്നാംഘട്ടമായി ഏറ്റെടുക്കുന്നത് 3.24 ഏക്കര്‍ ഭൂമി കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച നൂറുവീടുകളുടെ പദ്ധതിയുടെ ഒന്നാംഘട്ട സ്ഥലമെടുപ്പ് ജനുവരി 13-ഓടെ പൂര്‍ത്തീയാക്കുമെന്ന് ഡി സി സി...
