ശമ്പള പരിഷ്കരണം നടപ്പാക്കണം:വയനാട് ജില്ലാ ആസ്ഥാനതേക്ക് ജോയിൻ്റ് കൗൺസിൽ മാർച്ചും ധർണയും നടത്തി.

കേരളത്തിലെ ജീവനക്കാർക്കു ലഭ്യമാകേണ്ട ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ നടത്തുന്നതിന്നുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വയനാട് ജില്ലാ ആസ്ഥാനതേക്ക് ജോയിൻ്റ് കൗൺസിൽ മാർച്ചും ധർണയും നടത്തി.കേരളത്തിലെ ജീവനക്കാർക്ക് 1973 ലെ സി അച്ചുതമേനോൻ സർക്കാരിൻ്റെ കാലം മുതൽ അഞ്ചു വർഷം കൂടുമ്പോൾ ശമ്പളം പരിഷ്കരിച്ചിട്ടുണ്ട്. വിപണിയിലെ വിലക്കയറ്റം മൂലം സാധാരണ ജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുന്ന കാലത്ത് ജീവനക്കാർക്ക് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതിന് ശമ്പള പരിഷ്കരണം അനിവാര്യമാണ്. സാമ്പത്തിക ഞെരുക്കം മൂലം ജീവിതം വഴിമുട്ടി നിൽക്കുന്ന ഭൂരിഭാഗം വരുന്ന താഴ്ന്ന വരുമാനക്കാരായ ജീവനക്കാരെ സംബന്ധിച്ചിടത്തോളം ശമ്പള പരിഷ്കരണം ഒരാശ്വാസമാണ്. എന്നാൽ പന്ത്രണ്ടാം ശമ്പള പരിഷ്കരണം ലഭ്യമാകേണ്ടിയിരുന്ന 20 24 ജൂലൈ 1ന് ലദ്യമായില്ലെന്നു മാത്രമല്ല ഒരു വർഷം കഴിഞ്ഞിട്ടും ശമ്പള പരിഷ്കരണത്തിനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ജോയിൻ്റ് കൗൺസിൽ മാർച്ചും ധർണയും നടത്തി യത്..വയനാട് കളക്ട്രേറ്റിലേക്ക് നടന്ന മാർച്ചും ധർണയും സംസ്ഥാന സെക്രട്ടറിയെറ്റ് അംഗം സ :എം. രാകേഷ് മോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് പ്രിൻസിന്റെ അധ്യക്ഷതയിൽ..ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി സുനിൽ മോൻ ടി.ഡി. സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മറ്റി അംഗം ജയപ്രകാശ്. എം.പി., കെ.ജി.ഒ.എഫ് ജില്ലാ വൈസ് പ്രസിഡണ്ട് അമൽ,സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.ആർ. സുധാകരൻ,ഷമീർ, വനിത കമ്മറ്റി അംഗം അനില തുടങ്ങിയവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് വിജയൻ.പി.കെ. നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട്ടിൽ  ബസ്സും ബൈക്കും കൂട്ടിയിടിച്ച് മൈസൂർ സ്വദേശി മരിച്ചു
Next post പത്മപ്രഭ ഗ്രന്ഥാലയം ഡോക്ടർമാരെ ആദരിച്ചു.
Close

Thank you for visiting Malayalanad.in