കൽപ്പറ്റ : ഡോക്ടേഴ്സ് ദിനത്തിൽ കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയം ഡോക്ടർമാരെ ആദരിച്ചു. വയനാട്ടിലെ ആദ്യകാല ഡോക്ടർമാരായ പി.നാരായണൻ നായർ,മാനന്തവാടി, സുൽത്താൻബത്തേരി വിനായക ഹോസ്പിറ്റൽ മാനേജിംങ് ഡയറക്ടർ ഡോ. ഡി.മധുസൂദനൻ, കൽപ്പറ്റ ലിയോ ഹോസ്പിറ്റൽ ഡയറക്ടർ ഡോ.ടി.പി. വി. സുരേന്ദ്രൻ എന്നിവരെ ആണ് എം.പി. വീരേന്ദ്രകുമാർ ഹാളിൽ നടന്ന ചടങ്ങിൽ ആദരിച്ചത്. വയനാട്ടിലെ പ്രസിദ്ധമായ പിലാക്കീഴ് തറവാട്ടിൽ ജനിച്ച ഡോക്ടർ പി. നാരായണൻ നായർ കോഴിക്കോട് മെഡിക്കൽ കോളേജിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥിയാണ്. സർക്കാർ സർവീസിൽ നിന്നും ഡി.എം.ഒ.യുടെ ചുമതല വഹിച്ചാണ് അദ്ദേഹം വിരമിച്ചത്. 1975ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാണ് ഡോ. മധുസുദനൻ എം.ബി.ബി.എസ്. ബിരുദം നേടിയത്. വിവിധ സർക്കാർ ആതുരാലയങ്ങളിൽ സേവനം ചെയ്ത അദ്ദേഹം 2002 ൽ വിനായക ഹോസ്പിറ്റൽ സ്ഥാപിച്ചു. തലശ്ശേരി പാഠ്യം സ്വദേശിയായ ഡോ. ടി.പി. വി. സുരേന്ദ്രൻ കോഴിക്കോട് മെഡിക്കൽ കോളേജിലെ 1960 ബാച്ചുകാരനാണ്. പൊരുന്നന്നൂർ, മാനന്തവാടി,ഇരിട്ടി, ഇരിക്കൂർ,കുറ്റ്യാടി, കൽപ്പറ്റ എന്നിവിടങ്ങളിൽ സർക്കാർ ആശുപത്രികളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം 1982 ൽ ലിയോ ഹോസ്പിറ്റൽ സ്ഥാപിച്ചു. ചടങ്ങിൽ അഡ്വ.പി.ചാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു. ഡോ. പി.. നാരായണൻ നായരെയും ഡോ. ഡി മധുസുദനൻ നായരെയും ഡോ. ടി.പി.വി. സുരേന്ദ്രൻ ആദരിച്ചു. ഡോ. ടി.പി.വി. സുരേന്ദ്രനെ ഡോ. എം.ഭാസ്കരൻ ഷാളണിയിച്ച് ആദരിച്ചു. ഡോ.എം ഭാസ്കരനെ യുവ ഡോക്ടർ മാളവിക മിത്ര ആദരിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രൻ, സെക്രട്ടറി കെ. പ്രകാശൻ, നിർവാഹക സമിതി അംഗം എ. കെ. ബാബു പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...